കൊല്ലം: 20 മണിക്കൂറോളം സംസ്ഥാനത്തെ മുൾമുനയിൽ നിർത്തിയ തട്ടിക്കൊണ്ടു പോകലിന് പരിസമാപ്തി. കുട്ടിയെ കണ്ടെത്തി,പോലീസ് സ്റ്റേഷനിൽ കുട്ടി സുരക്ഷിതമായി ഉണ്ടെന്നു പോലീസ് അറിയിച്ചു.കൊല്ലം ആശ്രമം മൈതാനത്തു നിന്നാണ് കിട്ടിയത്.കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല. ഓയൂരിൽനിന്ന് തട്ടിക്കൊണ്ടുപോയ ആറുവയസുകാരി അബിഗേൽ സാറയെ 21 മണിക്കൂറിന് ശേഷമാണ് കണ്ടെത്തിയത്. തട്ടിക്കൊണ്ടുപോയവർ കുട്ടിയെ ആശ്രമം മൈതാനത്തു ഉപേക്ഷിച്ചു കടന്നു കളയുകയായിരുന്നു.
![]()
