തലശേരി: കേരളത്തിന്റെ ഭരണ രംഗത്ത് ചരിത്രത്തിലാദ്യമായി തലസ്ഥാന ജില്ലയ്ക്കു പുറത്ത് സംസ്ഥാന മന്ത്രിസഭാ യോഗം നടന്നു.മുഖ്യമന്ത്രിയും മന്ത്രിസഭാ അംഗങ്ങളും നവകേരള സദസ് പര്യടനം തുടര്‍ന്നതിനിടെയാണ് അപൂര്‍വ്വ മന്ത്രിസഭ യോഗം തലശേരിയിൽ ചേര്‍ന്നത്.
തലശ്ശേരിയിലെ സ്വകാര്യ ഹോട്ടലിലായിരുന്നു നവകേരള സദസിനിടെയുള്ള ആദ്യ മന്ത്രിസഭ ചേര്‍ന്നത്.ഉന്നത പോലീസുദ്യോഗസ്ഥരടക്കമുള്ളവരുടെ സുരക്ഷയിലായിരുന്നു പുറത്തെ യോഗം.
അഞ്ചാഴ്ച അഞ്ച് ജില്ലകളിലായി ഇത്തരത്തിൽ യോഗങ്ങൾ ചേരും. തലശ്ശേരി (നവംബർ 22), മലപ്പുറത്തെ വള്ളിക്കുന്ന് (നവംബർ 28), തൃശൂർ (ഡിസംബർ 6), പീരുമേട് (ഡിസംബർ 12), കൊല്ലം (ഡിസംബർ 20) എന്നിവിടങ്ങളിലാണ് മന്ത്രിസഭാ യോഗം ചേരാനാണ് തീരുമാനം
![]()
