വാഷിങ്ടൻ : വോൾ സ്ട്രീറ്റ് ജെർണൽ റിപ്പോർട്ടർ സബ്രീന സിദ്ധിഖിനെതിരെയുള്ള സൈബർ ആക്രമണത്തിനെതിരെ വൈറ്റ് ഹൗസ് രംഗത്ത്. യൂ എസ് ൽ വാർത്ത സമ്മേളനത്തിൽ പ്രധാന മന്ത്രി നരേന്ദ്ര മോദിയോട് ഇന്ത്യയിലെ ന്യൂന പക്ഷ അവകാശങ്ങളെ പറ്റിയുള്ള ചോദ്യങ്ങൾ ചോദിച്ചതിന് തുടർന്നാണ് സാമൂഹിക മാധ്യമങ്ങളിൽ അടക്കം പാക്ക് വംശജ ആയ സബ്രീനക്കെതിരെ ഇന്ത്യക്കും അകത്തും പുറത്ത് നിന്നുമായി വിദ്വഷ ട്രോളുകൾ പ്രചരിച്ചത്. “ഏതു സാഹചര്യത്തിൽ ആയാലും എവടെ ആയാലും മാധ്യമ പ്രവർത്തകർക്കെതിരെയുള്ള അക്രമണങ്ങൾ അപലനീയമാണ് “എന്ന് യൂ എസ് ദേശീയ സുരക്ഷ കൗൺസിൽ വക്താവ് ജോൺ കർബി പറഞ്ഞു. പ്രസിഡന്റ് ജോ ബൈഡന്റെ ക്ഷണ പ്രകാരമാണ് സബ്രീന വാർത്ത സമ്മേളനത്തിൽ പങ്കെടുത്തത്.
![]()
