റിയാദ് :- യാത്രാ പ്രേമികളുടെ കൂട്ടായ്മയായ “യാത്ര “( സൗദി അറേബ്യ ), പ്രവാസമവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന കൂട്ടായ്മ നിർവ്വാഹക സമിതി അംഗമായ ദിമീഷ് തിരൂരിന് സ്നേഹഷ്മള യാത്രയയപ്പ് നൽകി.
റിയാദ് ബത്ഹയിലെ അൽമാസ് റെസ്റ്റോറന്റ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ പ്രസിഡന്റ് അബൂതാഹിർ വണ്ടിപ്പെരിയാർ, സെക്രട്ടറി ബഷീർ സപ്റ്റിക്കോ, ട്രെഷറർ അലി ആറളം,നിർവ്വാഹക സമിതി അംഗങ്ങളായ ഷാബിൻ ജോർജ്, അബ്ദുൽ കരീംഒളവട്ടൂർ എന്നിവർ ചേർന്നു സ്നേഹോപഹാരം കൈമാറി.
![]()
