മലയാളി ഹാജി വിമാനത്താവളത്തിൽ മരിച്ചു
മക്ക: ഹജ്ജ് കർമ്മങ്ങൾ പൂർത്തീകരിച്ചു നാട്ടിലേക്ക് മടങ്ങാൻ വിമാനത്താവളത്തിൽ എത്തിയ മലയാളി കുഴഞ്ഞു വീണു മരിച്ചു. ജിദ്ദ വിമാനത്താവളത്തിലാണ് എറണാകുളം പാലാരിവട്ടം സ്വദേശി അബ്ദുൽ അസീസ് (69) ആണ് മരിച്ചത്. നാട്ടിലേക്ക് മടങ്ങാൻ സഹ യാത്രികർക്കൊപ്പം വിമാനത്താവളത്തിൽ എത്തിയ അബ്ദുൽ അസീസ് കുഴഞ്ഞു വീണു മരണപ്പെടുകയായിരുന്നു.
കിങ് ഫഹദ് ആശുപത്രി മോർച്ചറിയിലുള്ള മയ്യിത്ത് മക്കയിൽ ഖബറടക്കുന്നതിനുള്ള നടപടികൾ പൂർത്തിയാകുന്നതായി ബന്ധുക്കൾ പറഞ്ഞു. പാലാരിവട്ടം പ്രിയ ഫാബ്രിക്സ് ഉടമയാണ് അബ്ദുൽ അസീസ്. പിതാവ്: ഇബ്രാഹീം സുലൈമാൻ. ഭാര്യ: ലൈലഅസീസ്. മക്കൾ: സുഹൈലഅസീസ്, നബീലഅസീസ്, മനാൽ അസീസ്, അജ്മൽ അസീസ്. മരുമക്കൾ: സജിൻ, അസീസ്, സുഹൈബ് മുഹമ്മദ്. നടപടികൾ പൂർത്തിയാക്കാൻ തനിമ പ്രവർത്തകർ രംഗത്തുണ്ട്.
![]()
