ഖുർആൻ കത്തിക്കാൻ അനുമതി നൽകിയ തീരുമാനത്തിനെതിരെ ഫ്രാൻസിസ് മാർപാപ്പയുടെ രൂക്ഷ വിമർശനം
ദുബായ്: തിങ്കളാഴ്ച യു.എ.ഇ.യുടെ പത്രമായ അൽ-ഇത്തിഹാദിന് നൽകിയ അഭിമുഖത്തിലാണ് ഫ്രാൻസിസ് മാർപാപ്പ
ഖുർആൻ കത്തിക്കാനുള്ള അംഗീകാരത്തെ രൂക്ഷമായി വിമർശിച്ചത്. അത്തരം പ്രവൃത്തികൾ തന്നെ രോഷാകുലനാക്കിയെന്നും കൂട്ടിച്ചേർത്തു.
സ്വീഡനിൽ ഖുർആൻ കോപ്പികൾ കത്തിച്ച സംഭവങ്ങളെക്കുറിച്ചുള്ള കത്തോലിക്കാ സഭയുടെ തലവന്റെ ആദ്യ പ്രസ്താവനയാണ് ഈ പരാമർശം.
“ഇത് അനുവദിക്കുന്നത് അസ്വീകാര്യവും അപലപനീയവുമാണ്,” അഭിപ്രായ സ്വാതന്ത്ര്യം മറ്റുള്ളവരെ വ്രണപ്പെടുത്താനുള്ള ഒരു ഒഴികഴിവായി ഉപയോഗിക്കരുതെന്ന് അദ്ദേഹം പറഞ്ഞു.
“മതബോധത്തെ സഹകരണത്തിലേക്കും സാഹോദര്യത്തിലേക്കും നന്മകളിലേക്കും മാറ്റുക എന്നതാണ് നമ്മുടെ ദൗത്യം.” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
![]()
