ജിദ്ദ: ഹജ്ജ് വെൽഫയർ ഫോറം വോളണ്ടിയർ മഹാസംഗമം ജൂൺ 23 വെള്ളിയാഴ്ച്ച ഫാദൽ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു.വോളണ്ടിയർ മാർക്കുള്ള സമഗ്ര പരിശീലനത്തിന്റെ ഭാഗമായി മൂന്നു സെഷനുകളിലായാണ് പരിപാടികൾ നടന്നത്.ഫോറം ചെയർമാൻ നസീർ വാവാക്കുഞ്ഞ് ആധ്യക്ഷത വഹിച്ചു.ഫാദിൽ ഗ്രൂപ്പ് ചെയർമാൻ ഷെയ്ഖ് അബ്ദുൽ റഹ്മാൻ അൽ ഫാദിൽ മുഖ്യാതിഥിയായിരുന്നു.ജനറൽ കൺവീനർ സി.എച്ച് ബഷീർ, കെ.ടി.എ. മുനീർ, സത്താർ കണ്ണൂർ, സി.വി. മുംതാസ് അഹ്മദ്, രക്ഷാധികാരി ചെമ്പൻ അബ്ബാസ്, മീഡിയ ഫോറം പ്രതിനിധി ജാഫറലി പാലക്കോട്, മാമദു പൊന്നാനി, തൻവീർ അഹ്മദ് എന്നിവർ സംസാരിച്ചു.

രണ്ടാം സെഷനിൽ വോളണ്ടിയർമാർ പാലിക്കേണ്ട ആരോഗ്യ നിഷ്ക്കർഷയും രോഗ പ്രതിരോധ മാർഗ്ഗങ്ങളും വിശദമായി ചർച്ച ചെയ്ത ആരോഗ്യ ബോധവത്ക്കരണ സെമിനാറിന് ജെ.എൻ. എച്ച് ഹോസ്പിറ്റൽ ഇന്റേണൽ മെഡിസിൻ വിഭാഗം മേധാവി ഡോ.ഇന്ദു ചന്ദ്ര നേതൃത്വം കൊടുത്തു. തുടർന്നു നടന്ന സെഷനിൽ വോളണ്ടിയർ പ്രവർത്തനത്തിന്റെ ആത്മീയ സാമൂഹ്യമാനങ്ങൾ പ്രശസ്ത മോഡറേറ്റർ നിസാർ അഹ്മദ് അവതരിപ്പിച്ചു.
മൂന്നാം സെഷനിൽ വോളണ്ടിയർമാർ അറിഞ്ഞിരിക്കേണ്ട വസ്തുതകൾ, കർത്തവ്യങ്ങൾ, ഹജ്ജിന്റെ കർമ്മങ്ങൾ നടക്കുന്ന പുണ്യ പ്രദേശങ്ങൾ, റൂട്ട്മാപ്പ്, മാപ്പ് റീഡിംഗ് എന്നിവ വോളണ്ടിയർ ക്യാപ്റ്റൻ ഷാഫി മജീദ്, ഐവ.ജനറൽ സെക്രട്ടറി നാസർ ചാവക്കാട് എന്നിവർ അവതരിപ്പിച്ചു.
ഫോറം ജനറൽ സെക്രട്ടറി സൈനുൽ ആബിദ്, ഓഫീസ് സെക്രട്ടറി കൊടശ്ശേരി കുഞ്ഞു മുഹമ്മദ്, അബ്ദുൽ റഹീം ഒതുക്കുങ്ങൽ, സഫറുള്ള മുല്ലോളി, അബ്ദുൽ റഷീദ് കാസ്സിം കുഞ്ഞ്, ഐ.ടി. കൺവീനർ സഹീർ അഹ്മദ്, റഷീദ് കാപ്പുങ്ങൽ , നഈം മോങ്ങം, കെ.സി. ഗഫൂർ, കെ.വി. മൊയ്തീൻ, ഹസ്സൻ നവോദയ, അഷ്റഫ് പാപ്പിനിശ്ശേരി., ഡോ. ദാവൂദ് എന്നിവർ നേതൃത്വം നൽകി. ഇന്ത്യയുടെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള വോളണ്ടിയർമാർ പങ്കെടുത്ത മഹാസംഗമം ഒരേ സമയം ഹിന്ദി, ഇംഗ്ലീഷ് , ഹിന്ദി എന്നീ ഭാഷകളിൽ സംവദിച്ചതിൽ വോളണ്ടിയർമാർക്ക് ഹജ്ജ് സേവന രംഗത്ത് സഹായകരമാകുന്ന തരത്തിൽ ഉള്ളതായിരുന്നു.
ഫോറം ജനറൽ കൺവീനർ അഷ്റഫ് വടക്കേക്കാട് സ്വാഗതവും ട്രഷറർ ഷറഫുദ്ധീൻ കാളികാവ് കൃതജ്ഞതയും രേഖപ്പെടുത്തി.
![]()
