സൗദി അറേബ്യ :കെപിസിസി പ്രസിഡന്റ് കെ സുധാകരനെ അറസ്റ്റ് ചെയ്തതിൽ ഒ.ഐ.സി.സി. മുസാഹ്മിയ യൂണിറ്റ് ശക്തമായ പ്രതിഷേധം അറിയിച്ചു.
ഭരണ പരാജയം മറച്ചുപിടിക്കാനും അഴിമതിയിൽ നിന്നും ജനശ്രദ്ധ തിരിക്കാനും കള്ളക്കേസ് ഉണ്ടാക്കി കെ.പി.സി.സി. പ്രസിഡന്റിനെ അറസ്റ് ചെയ്താൽ കോൺഗ്രസ്സും ജനാധിപത്യ വിശ്വാസികളായ കേരളത്തിലെ ജനസമൂഹവും ഒതുങ്ങി ഓച്ഛാനിച്ചു നിൽക്കുമെന്ന് പിണറായി സഖാവും അന്തംകമ്മി സമൂഹവും കരുതുന്നെങ്കിൽ അത് തെറ്റിധാരണയാണ്.പ്രതിഷേധം എന്താണെന്ന് കേരളം കാണാൻ പോകുന്നതേയുള്ളൂ.
കുട്ടിസഖാക്കൾ പോലും വലിയ അഴിമതിയിൽ മുങ്ങിനിൽക്കുമ്പോൾ ഭരണം മറന്നു നാടുചുറ്റി ബിസിനെസ്സ് ചെയ്യുന്ന ഫാസിസ്റ്റു ഭരണകൂടം പോലീസ് സഖാക്കന്മാരെക്കൊണ്ട് സംസ്ഥാനത്തു അരക്ഷിതാവസ്ഥ സൃഷ്ടിക്കുകയാണ്.
സത്യസന്ധമായ മാധ്യമപ്രവർത്തനം പോലും അഴിക്കുള്ളിലാകുന്ന ഈ കെട്ടകാലത്തു പ്രതിഷേധങ്ങൾക്കു പോലും വായ് മൂടപ്പെടുമ്പോൾ കാലഹരണപ്പെട്ട വിപ്ലവ പ്രത്യയശാസ്ത്രവുമായി അന്തവും കുന്തവുമില്ലാതെ ഗോവിന്ദന്മാർ നാടുവാഴുകയാണ്. അടിത്തട്ടുമുതൽ മേൽത്തട്ടുവരെ ചെങ്കൊടിയുടെ കമ്യുണിസ്റ് തെരുവുനായകൾ പൊതുജനത്തെ ആക്രമിക്കുന്നു. കെ.പി.സി.സി. പ്രസിഡന്റ് ന് എതിരെയുള്ള ജനാധിപത്യ ധ്വംസനത്തിനെതിരെ പ്രതിഷേധം അനിവാര്യമായിരിക്കുന്നു. എല്ലാ ജനാധിപത്യ വിശ്വാസികളും ഈ പ്രതിഷേധത്തിൽ അണിചേരുവാനും ആഹ്വാനം ചെയ്തുകൊണ്ട് ഒ.ഐ.സി.സി. മുസാഹ്മിയ യൂണിറ്റ് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു.
![]()
