റിയാദ് : കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്റെ അറസ്റ്റിൽ ഒ.ഐ.സി.സി തൃശൂർ ജില്ല കമ്മിറ്റി പ്രതിഷേധിച്ചു.
പക തീർക്കാൻ ഏറാൻ മൂളികളായ ഉദ്യോഗസ്ഥരെ കൂട്ടുപിടിച്ച് ഉണ്ടാക്കിയ കള്ളക്കേസിന് കാലവും ജനങ്ങളും തിരിച്ചടി നൽകുമെന്ന് ഒ.ഐ.സി.സി തൃശൂർ ജില്ലാ കമ്മിറ്റി പ്രധിഷേധകുറിപ്പിൽ പ്രസ്ഥാവിച്ചു.
കൈക്കൂലി വാങ്ങാത്ത രാഷ്ട്രീയക്കാരനാണ് അദ്ദേഹം എന്ന് എല്ലാ ജനങ്ങൾക്കും അറിയാം. കോടതി അടക്കമുള്ള നിയമ വ്യവസ്ഥയിൽ വിശ്വാസമുള്ളത് കൊണ്ട് തന്നെ തെറ്റ് ചെയ്യാത്ത കാലത്തോളം കെ. സുധാകരനും പാർട്ടിക്കും ഈ കള്ളകേസ് വിഷയത്തിൽ ഒരു ഭയവും ഇല്ല എന്നും ജില്ലാ കമ്മിറ്റി പ്രസ്ഥാവിച്ചു.
രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകൾ കൊണ്ട് ആർജ്ജിച്ച സത്യസന്ധതയും ആദർശങ്ങളും ഒരു കള്ളക്കേസ് കൊണ്ട് അവസാനിപ്പിക്കാം എന്ന് പിണറായി വിജയൻ കരുതണ്ട എന്നും ഒ.ഐ.സി.സി തൃശൂർ ജില്ല കമ്മിറ്റി പ്രസിഡന്റ് സുരേഷ് ശങ്കർ പറഞു.
ബ്രിട്ടീഷ് ജയിലറകൾ ഭേദിച്ച് രാജ്യത്തിന് സ്വാതന്ത്ര്യം നേടിത്തന്ന പ്രസ്ഥാനത്തിന്റെ അമരക്കാരെ ജയിലറ കാണിച്ചു ഭയപ്പെടുത്താൻ ശ്രമിക്കരുതെന്ന് മാത്രം ഓർമ്മിപ്പിക്കുന്നു .കെ.സുധാകരന്റെ അറസ്റ്റിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായും അദ്ദേഹത്തിന് എല്ലാവിധ ഐക്യദാർഢ്യവും പ്രഖ്യാപിക്കുന്നു എന്നും ഒ.ഐ.സി.സി തൃശൂർ ജില്ലാ കമ്മിറ്റി പ്രസ്ഥാവിച്ചു.
![]()
