റിയാദ് : മലബാർ അടുക്കള റിയാദ് ചാപ്റ്റർ ഫാമിലി മീറ്റ് 2023 അൽമാസ് ഓഡിറ്റോറിയത്തിൽ ശനിയാഴ്ച സംഘടിപ്പിച്ചു.
കോർഡിനേറ്റർ സൽമ ഫാസിൽ അദ്ധ്യക്ഷത വഹിച്ചു. മലബാർ അടുക്കള ഫൗണ്ടർ മുഹമ്മദ് അലി ചാക്കോത്തിന്റെ നേതൃത്വത്തിലുള്ള ഭാവി പരിപാടികളെ കുറിച്ചു അംഗങ്ങൾ ചർച്ച നടത്തി. കുട്ടികളുടെയും മുതിർന്നവരുടെയും വിനോദ പരിപാടികൾ ചടങ്ങിന് മാറ്റ് കൂട്ടി. ഹാശിഫ, സുമയ്യ, ഷംന ഷാഹിർ, നസീബ സലാം, ശാദിയ, ഷെരീഫ എന്നിവർ ആശംസകൾ അർപ്പിച്ചു.
ഷഫാഹു റമീസ് സ്വാഗതവും ലുബ്ന ജൗഹർ നന്ദിയും പറഞ്ഞു.
![]()
