ദുബായ് : യു എ ഇ നടപ്പാക്കുന്ന നിർബന്ധിത തൊഴിലില്ലായ്മ ഇൻഷുറസ് പദ്ധതിയിൽ പിഴയില്ലാതെ അംഗമാകാനുളള അവസരം ഒക്ടോബർ ഒന്ന് വരെ മാത്രമാണെന്ന് യുഎഇ മാനവ വിഭവശേഷി അധികൃതർ ഓർമിപ്പിച്ചു.ഇൻഷുറൻസ് പദ്ധതിക്ക് അർഹരായ പൗരന്മാരോടും,വിദേശികളായ താമസക്കാരോടും 2023 ഒക്ടോബർ 1 ന് മുമ്പ് പദ്ധതിയിൽ രജിസ്റ്റർ ചെയ്യണമെന്നാണ് നിർദ്ദേശം.
സമയപരിധി കഴിഞ്ഞാൽ 400 ദിർഹം പിഴ ഈടാക്കുമെന്നും അതോറിറ്റി വ്യക്തമാക്കി. തൊഴിലുടമകൾക്ക് ജീവനക്കാരെ ഇൻഷുറൻസ് പദ്ധതിയിൽ രജിസ്റ്റർ ചെയ്യാനുള്ള ഓപ്ഷൻ ഉണ്ടെങ്കിലും പദ്ധതിയിൽ രജിസ്റ്റർ ചെയ്യേണ്ടത് ജീവനക്കാരൻ്റെ ഉത്തരവാദിത്തമാണെന്നും മന്ത്രാലയം അറിയിച്ചു.
![]()
