എഴുത്ത് : എം പീ സലീം
പഴയ സഹപാഠികളെയും അധ്യാപകരെയും വർഷങ്ങൾക്ക് ശേഷം ഒരുമിച്ചുകൂട്ടുന്ന അവിസ്മരണീയമായ ഒത്തുചേരലാണ്. ഇത് പഴയകാല ഓർമ്മകൾ പുതുക്കാനും, സൗഹൃദങ്ങൾ ദൃഢമാക്കാനും, നെറ്റ്വർക്കിംഗ് വഴി പുതിയ അവസരങ്ങൾ കണ്ടെത്താനും സഹായിക്കുന്നു
48 വർഷങ്ങൾക്ക് ശേഷം എം എം ഹൈ സ്കൂൾ ന്യൂ മാഹി 1978 ബാച്ച് 10 ആം ക്ലാസ് പൂർവ വിദ്യാർഥികൾ മധുരിക്കും ഓർമകളെ എന്ന പരിപാടി 2026 ഏപ്രിൽ 26 നു നടന്നു
ഉത്തര മലബാറിലെ 100 ലധികം വര്ഷം പഴക്കമുള്ള ഏക വിദ്യാഭ്യാസ സ്ഥാപനമാണ് മയ്യഴിയിലെ കണ്ണൂർ ജില്ലയുടെ അതിർത്തി പ്രദേശമായ ന്യൂ മാഹിയിൽ പ്രവർത്തിക്കുന്ന എം എം ഹൈ സ്കൂൾ ഇന്നലെ ഞങ്ങളുടെ 1978 SSLC ബാച്ച് എന്റെ വസതിയിൽ “മധുരിക്കും ഓർമകളെ” എന്ന സംഗമം ഞാൻ സംഘടിപ്പിച്ചു. രണ്ടാഴ്ച മുന്നേ ടി കെ നസീറിന്റെ വസതിയിലും ഒത്തു ചേരൽ ഉണ്ടായിരുന്നു, 1978 ബാച്ചിന്റെ സുഹൃത് സഹപാഠികൾ പങ്കെടുത്തത് പരിപാടിയെ കൂടുതൽ സ്മരണീയമാക്കി. പലരും ഉപ്പയും ഉപ്പൂപ്പയും അച്ഛനും വല്യച്ഛനൊക്കെ ആയി പക്ഷെ ഞങ്ങൾ എല്ലാം മറന്നു കൊണ്ട് 10 ആം ക്ലാസ് വിദ്യാർഥികൾ ആയി ഒരിടവേള മാറി ഒരു പാട് പഴയ കാല സ്കൂൾ അനുഭവ കഥകളും മറ്റു കുസൃതികൾ സമര കഥകൾ ഒക്കെ ഞങ്ങൾ അയവിറക്കിയത് വല്ലാത്തൊരു അനുഭൂതി ആയിരുന്നു.
അസർ നമസ്കാര ശേഷം കൃത്യം 4.30 നു തന്നെ എല്ലാ സഹപാഠികളും പരിമഠത്തെ എന്റെ വീട്ടിൽ എത്തി, അകത്തു കടന്നപ്പോൾ എല്ലാവരും അത്ഭുതപ്പെട്ടു കാരണം ഞാൻ ഒരു മെഹ്ഫിൽ ഒരുക്കിയിരുന്നു, വാദ്യോപകരണങ്ങളുമായി മാഹി തലശ്ശേരി പ്രദേശത്തെ പ്രഗൽഭരായ സുരേഷ് ബാബുവും അബ്ബാസ്ക മാളിയേക്കലും തബലയും ഹാർമോണിയവുമായി മെഹ്ഫിൽ രാവിന് തയാറെടുക്കുന്നത് ഏവരെയും ആശ്ചര്യപ്പെടുത്തി, മധുരിക്കും ഓർമകളെ എന്ന ടൈറ്റിൽ ഗാനം ഞാൻ ആലപിച്ചു കൊണ്ട് പരിപാടി ആരംഭിച്ചു പിന്നെ റഫി സാഹിബിന്റെ ചൗദവിൻ കെ
ചാന്ദ് ഹോ, യെ ദുനിയാ യെ മെഹ്ഫിൽ, പർദ ഹെ പർദ, ആനെ സെ ഉസ്കെ ആയെ ബഹാർ, ചു ലെനെ ദോ നാസുക്, കോയി ജബ രാഹെ ന പായെ, കിഷോർദാ യുടെ ചൽത്തേ ചൽത്തേ മേരെ യെ ഗീത്..എന്ന ഗാനങ്ങളും ഉമ്പായിയുടെ നീല വെളിച്ചം നിലാ മഴ പെയ്യുന്ന എന്ന ഓ എൻ വി ഗസലും ഞാൻ ആലപിച്ചു, മാപ്പിള പാട്ടുകളും കലാഭവൻ മണിയുടെ എന്റെ മോളെ കഷ്ടത്തിലാക്കല്ലേ വേലായുധാ..എന്ന ഗാനങ്ങളും ആലപിച്ചു കൊണ്ട് പാട്ടിലും, ഡാൻസിലും, നാടകത്തിലും ഒക്കെ കഴിവ് തെളിയിച്ച സഹപാഠി വട്ടോത് റഫീഖും പ്രോഗ്രാമിന് ഹരം പകർന്നു കൂടാതെ നാളികേരത്തിന്റെ നാട്ടിലെനിക്കൊരു എന്ന ഗാനവുമായി സഹപാഠി ടി എം പീ റഫീഖും മറക്കുട തത്തെ മനയ്ക്കലെ തത്തെ എന്ന ഗാനം മലയാള നൊസ്റ്റാൾജിക് ഗാനങ്ങൾ
ആലപിച്ചു കൊണ്ട് ഫിറോസ് കിടരാനും മധുരിക്കും ഓർമകളെ എന്ന പരിപാടിക്ക് മാറ്റു കൂടി, കൂടാതെ സ്കൂൾ പരിസരത്തെ ബാലേട്ടന്റെയും ശ്രീധരേട്ടന്റെ പീടികയിലും സൂപികന്റെ പീടികയിലും കിട്ടുന്ന 50 പൈസയുടെ ജമ്സ് മിട്ടായിയുടെ ഒരു ഓർമ വീഡിയോ ഷൂട്ടും ഏവരെയും സ്കൂൾ
കാല ഓർമകളിലേക്ക് കൊണ്ട് പോയി അതൊരു രസകരമായ അനുഭവം ആയിരുന്നു. കൂടാതെ മിക്ക ഗാനങ്ങൾക്കും അത് ആലപിക്കുന്നവരെ എല്ലാ സഹപാഠികളും പ്രോൽസാഹിപ്പിക്കുന്നതോടൊപ്പം കിടാരൻ നസീറിന്റെയും വട്ടോത് റഫീക്കിന്റെയും
കിടാരൻ ഫിറോസിന്റെയും ആവേശോജ്വലമായ പ്രോത്സാഹന ചുവടുകൾ എടുത്തു പറയേണ്ടതാണ്.
പരിപാടിയുടെ ഹോസ്റ്റും കോർഡിനേറ്ററും എന്ന നിലക്ക് സ്വാഗതം ആശംസിച്ചത് എം പീ സലീം, ആശംസയും സ്കൂൾ അനുഭവങ്ങളും പങ്കു വെച്ചത് ടി എം പീ റഫീഖ്, വട്ടോത് റഫീഖ്, സലീഹ് പി.കെ. വി, നജീബ് സി കെ, നന്ദി പ്രകാശം നടത്തിയത് മോഡറേറ്റർ സൈഫു ബി എച് ആയിരുന്നു 6.30 നു തീരേണ്ട പരിപാടി ഏകദേശം 4 മണിക്കൂർ നീണ്ടു 8.30 നാണു അവസാനിച്ചത്. ആതിഥേയരായ എനിക്കും കുടുംബത്തിനും എല്ലാ സഹപാഠികളും
പ്രത്യേക നന്ദി രേഖപ്പെടുത്തി ഈ പ്രോഗ്രാമുമായി സഹകരിച്ചു കൊണ്ട് ഈവെനിംഗ് സ്നാക്സും മറ്റും തയാറാക്കിയ എന്റെ സഹ ധർമിണിയോടു ഞാനും
നന്ദി രേഖപെടുത്തുന്നു.
![]()
