മസ്കറ്റ്: ഒമാനിലെ ദോഫാര്‍ ഗവര്‍ണറേറ്റിൽ മസ്യൂന വിലയത്തിലുള്ള മാന്‍ഹോളില്‍ വീണ് ചികിത്സയിലായിരുന്ന മലയാളി നഴ്സ് മരിച്ചു. സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ലക്ഷ്മി വിജയകുമാര്‍ (34) ആണ് മരിച്ചത്. കോട്ടയം പാമ്പാടി സ്വദേശിനിയാണ് മരണപ്പെട്ട ലക്ഷ്മതാമസ സ്ഥലത്ത് നിന്നും മാലിന്യം കളയുന്നതിനായി പോകുന്നതിനിടെ കാല് തെന്നി മാന്‍ഹോളില്‍ വീഴുകയായിരുന്നു. കഴിഞ്ഞ മെയ് 15നാണ് സലാലയില്‍ നിന്ന് 200 കിലോമീറ്റര്‍ അകലെ മസ്യൂനയില്‍ വെച്ച് ഇവര്‍ അപകടത്തില്‍ പെടുന്നത്.
![]()
