ദോഹ: കെഎംസിസി ഖത്തർ സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച നവോത്സവ് 2k24 കലാ-കായിക മത്സരങ്ങൾ സമാപിച്ചപ്പോൾ കെഎംസിസി കോഴിക്കോട് ജില്ല ഓവറോൾ ചാമ്പ്യന്മാരായി. 2024 ഡിസംബറിൽ ആരംഭിച്ച കലാ-കായിക മത്സരങ്ങളിൽ എട്ട് ജില്ലാ-ഏരിയ ടീമുകളാണ് പങ്കെടുത്തത്. 122 പോയിൻറ് നേടി കോഴിക്കോട് ജില്ല ഓവറോൾ ചാമ്പ്യന്മാരായപ്പോൾ 110 പോയിന്റുമായി പാലക്കാട് ജില്ല രണ്ടാമതെത്തി. 105 പോയിൻറ് നേടിയ മലപ്പുറം ജില്ലയാണ് മൂന്നാം സ്ഥാനത്ത്. 40 പോയിൻറ് നേടിയ തൃശ്ശൂർ ജില്ല നാലാം സ്ഥാനവും നേടി.
കാസർകോട് (37), കണ്ണൂർ (34), അൽഖോർ (11) എന്നിവരാണ് മറ്റു സ്ഥാനക്കാർ. വ്യാഴം, വെള്ളി ദിവസങ്ങളിൽ ഓൾഡ് ഐഡിയൽ സ്കൂളിൽ വച്ച് നടന്ന കലാ മത്സരങ്ങളുടെ കലാശക്കൊട്ട് പ്രേക്ഷകരുടെ സാന്നിധ്യം കൊണ്ടും മത്സരങ്ങളുടെ വൈവിധ്യം കൊണ്ടും ശ്രദ്ധേയമായി. മോണോ ആക്ട്, സംഘഗാനം, ദഫ് മുട്ട്, മാപ്പിളപ്പാട്ട്, മുട്ടിപ്പാട്ട്, കോൽക്കളി, വട്ടപ്പാട്ട്, സ്കിറ്റ് എന്നീ മത്സരങ്ങളാണ് ഈ ദിവസങ്ങളിൽ നടന്നത്.
2024 നവംബർ 16ന് ഐസിസി അശോക ഹാളിൽ ഇന്ത്യൻ അംബാസിഡർ ഉദ്ഘാടനം ചെയ്ത നവോത്സവ് 2k24 സംസ്ഥാന കമ്മിറ്റിയുടെയും സബ് കമ്മിറ്റികളുടെയും വൈവിധ്യമാർന്ന പരിപാടികൾ കൊണ്ട് ശ്രദ്ധേയമായി. ക്രിക്കറ്റ്, ഫുട്ബോൾ, ബാഡ്മിൻറൺ, വടംവലി, മാർച്ച് പാസ്റ്റ്, ഫീൽഡ് ആൻഡ് ട്രാക്ക് മത്സരങ്ങൾ തുടങ്ങിയ കായിക മത്സരങ്ങളും നടന്നു.
കെഎംസിസി ഖത്തർ സംസ്ഥാന വൈസ് പ്രസിഡണ്ടായിരുന്ന കെ മുഹമ്മദ് ഇസയുടെ നിര്യാണത്തോടെ നിർത്തിവെച്ച നവോത്സവ് ഏപ്രിൽ മാസത്തിലാണ് പുനരാരംഭിച്ചത്. മത്സരങ്ങളുടെ നടത്തിപ്പിനായി കെഎംസിസി സംസ്ഥാന, ജില്ലാ, ഏരിയ, മണ്ഡലം കമ്മറ്റികൾ, മറ്റു സബ് കമ്മിറ്റികൾ അടങ്ങിയ സംഘാടക സമിതിയാണ് ചുക്കാൻ പിടിച്ചത്.
ഓൾഡ് ഐഡിയ സ്കൂളിൽ വച്ച് നടന്ന സമാപന പരിപാടിയിൽ കെഎംസിസി ഖത്തർ സംസ്ഥാന ഭാരവാഹികളായ ഡോ. അബ്ദുസമദ്, സലീം നാലകത്ത്, പി എസ് എം ഹുസൈൻ, അൻവർ ബാബു, പികെ അബ്ദു റഹീം ,ടി ടി കെ ബഷീർ, ആദം കുഞ്ഞി, അബൂബക്കർ പുതുക്കുടി, സിദ്ധീഖ് വാഴക്കാട്, അഷ്റഫ് ആറളം, അലി മൊറയൂർ, താഹിർ താഹക്കുട്ടി, വിടിഎം സാദിഖ്, സൽമാൻ എളയടം, സമീർ മുഹമ്മദ്, ഫൈസൽ കേളോത്ത് നവോത്സവ് സംഘാടക സമിതി നേതാക്കളും നേതൃത്വം നൽകി. ഉപദേശക സമിതി ചെയർമാൻ എം പി ഷാഫി ഹാജി എസ് എ എം ബഷീർ പി വി മുഹമ്മദ് മൗലവി സമിതി അംഗങ്ങൾ
വിവിധ ജില്ല, ഏരിയ, മണ്ഡലം, പഞ്ചായത്ത്, മുനിസിപ്പൽ, സബ് കമ്മിറ്റികൾ, എന്നിവയുടെ ഭാരവാഹികളും കൗൺസിലർമാരും പ്രവർത്തകരും കുടുംബങ്ങളും സംബന്ധിച്ചു.
![]()
