ദോഹ:ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എഞ്ചിനീയേഴ്സ് (ഇന്ത്യ)യുടെ ഖത്തർ ചാപ്റ്ററിന്റെ വനിതാ വിഭാഗം ശില്പശാല സംഘടിപ്പിച്ചു.
‘ഓഷിയൻ ഇൻ സൈട്സ് എഡ്യൂക്കേഷണൽ സീരീസ് ’ന്റെ ആദ്യ ഭാഗം സെൻട്രോ ക്യാപിറ്റൽ ഹോട്ടലിൽ വച്ച് നടന്നു.വിവിധ വിഷയങ്ങളെ ആസ്പദമാക്കി നടന്ന പരിപാടിയിക്ക് പ്രസിഡന്റ് ദിൽബ അധ്യക്ഷത ദിൽബ അധ്യക്ഷത വഹിച്ചു.
സെക്രട്ടറി സഹീദ അഷ്റഫ് സ്വാഗതം പറഞ്ഞു.
വനിതാ എഞ്ചിനീയർമാരുടെ സാങ്കേതിക രംഗത്തെ പങ്ക് ശക്തമായി ഉയർന്നുവരുന്നുണ്ടെന്ന്
ഐ ഇ ഐ ഖത്തർ ചെയർമാൻ എഞ്ചിനിയർ അബ്ദുൽ സത്താർ ഉദ്ഘാടനം ചെയ്തു. എഞ്ചിനിയർ ബുസ്ന മുഖ്യ പ്രഭാഷണം നടത്തി.
പരിപാടിയുടെ പ്രധാന ആകർഷണമായ മൈക്രോസോഫ്റ്റ് പവർ ബി.ഐ പരിശീലന സെഷൻ നൂർ അഫ്സയും തസ്നിമും ചേർന്ന് നയിച്ചു. ഡാറ്റാ അനലിസിസ് , വിഷ്വലൈസേഷൻ, ബിസിനസ് ഇന്റലിജൻസ് എന്നിവയിൽ പവർ ബി ഐ യുടെ സാധ്യതകൾ പങ്കുവെച്ച സെഷൻ വളരെ ആഴമുള്ളതും പ്രായോഗികവുമായ അനുഭവമായിരുന്നു.
ചോദ്യോത്തര സെഷനും, അവലോകന സെഷനോടും കൂടി പരിപാടി സമാപിച്ചു. ദിശരി നന്ദിപ്രസംഗം നടത്തി. പരിപാടിയിൽ ശ്രുതി മോഡറേറ്ററായി.
ജസ്ന, സമു,നിഷ്മ എന്നിവരുടെ സജീവ പിന്തുണ ഈ സെഷൻ വിജയകരമാകുന്നതിൽ നിർണായക പങ്കു വഹിച്ചു.
‘ഓഷ്യൻ ഇൻസൈറ്സ് ’ സീരീസിന്റെ തുടക്കം ഖത്തറിൽ വനിതാ എഞ്ചിനീയർമാരുടെ സാങ്കേതിക വിദ്യകളിലെയും പ്രൊഫഷണൽ വളർച്ചയിലെയും പങ്ക് ശക്തിപ്പെടുത്തുന്നതിനുള്ള വലിയൊരു പാത തുറക്കുന്നതാണെന്ന് സംഘാടകർ അറിയിച്ചു.
![]()
