റിയാദ് :“മൈൻഡ് യുവർ മൈൻഡ്” എന്ന പ്രമേയത്തിൽ രിസാല സ്റ്റഡി സർക്കിൽ (ആർ എസ് സി) നടത്തി വരുന്ന മാനസികാരോഗ്യ ക്യാംപെയിനിന്റെ ഭാഗമായി റിയാദ് നോർത്ത് സോൺ വിവിധ പരിപാടികൾ നടത്തി.
പ്രവാസികൾക്കിടയിൽ വർദ്ധിച്ച് വരുന്ന മാനസികാരോഗ്യ പ്രശ്നങ്ങൾ, ജോലി സംബന്ധമായ സമ്മർദ്ദങ്ങൾ, കുടുംബാന്തരീക്ഷം തുടങ്ങിയ വിവിധ മേഖലകളിൽ അവബോധം നൽകുക എന്ന ലക്ഷ്യത്തിലാണ് ക്യാംപെയ്ൻ നടന്നു വരുന്നത്.
പ്രൊഫഷണൽ മേഖലയിൽ പ്രവർത്തിക്കുന്നവർക്കായി “ഇക്വിലിബിറിയം” എന്ന പേരിൽ നടന്ന സ്ട്രെസ്സ് മാനേജ്മെന്റ് സെഷന് ഡോക്ടർ “ഡോ. അബ്ദുൽ അസീസ്” നേതൃത്വം നൽകി.
ഫാമിലി മീറ്റിൽ സ്ത്രീകളും പെണ്‍കുട്ടികളും പ്രവാസത്തിൽ അനുഭവിക്കുന്ന വിവിധ മാനസിക പ്രശ്നങ്ങളെ പറ്റിയും അവയുടെ പരിഹാരത്തെ കുറിച്ചും ജുവൈരിയ ക്ലാസെടുത്തു.
ഏപ്രിൽ- മെയ് മാസങ്ങളിലായി നടക്കുന്ന ക്യാംപെയിനിന്റെ ഭാഗമായി പുലർകാല നടത്തം പ്രോത്സാഹിപ്പിക്കുന്നതിനായി നേരത്തെ വാക്കത്തോൺ സംഘടിപ്പിച്ചിരുന്നു.
സുലൈയിലെ ഖൻഅതുൽ സുൽത്താൻ ഇസ്തിറാഹയിൽ നടന്ന പരിപാടിയിൽ സോൺ ചെയർമാൻ അഷ്റഫ് സഅദി പ്രാർത്ഥന നിർവഹിച്ചു
നിയാസ് മാമ്പ്ര അധ്യക്ഷത വഹിച്ചു.
ഫായിസ് ആലപ്പുഴ, ഹബീബുള്ള തുടങ്ങിയവർ വിവിധ സെഷനുകൾ കൈകാര്യം ചെയ്തു സംസാരിച്ചു.
ജഹീർ ബഷീർ സ്വാഗതവും ഫായിസ് വടകര നന്ദിയും പറഞ്ഞു.
![]()
