ദോഹ : മോഹൻലാൽ ഫാൻസിന്റെ ഔദ്യോഗിക ഓവർസീസ് ഫാൻസ് യൂണിറ്റ് ആയ ലാൽ കെയർ ഖത്തർ എമ്പുരാൻ ചിത്രത്തിന്റെ റിലീസ് ദിനം വിപുലമായി ആഘോഷിച്ചു. 4 ഫാൻസ് ഷോയോടൊപ്പം, കലാപരിപാടികളും തിയേറ്റർ അലങ്കാരവും കേക്ക് മുറിച്ചു വിജയാഘോഷവും നടത്തിയാണ് ലാൽക്കെയർസ് & മോഹൻലാൽ ഫാൻസ് ഖത്തർ വരവേൽപ്പ് കെങ്കേമമാക്കിയത്.
റിലീസ് ദിനമായ മാർച്ച് 27-ന് ഏഷ്യൻ ടൗൺ സിനിമ 4-ൽ ആദ്യ ദിന ആദ്യ ഷോ ആയ 3:30ന് ആരംഭിച്ച സ്പെഷൽ ഫാൻസ് ഷോയോടെ തുടങ്ങിയ ആഘോഷ പരിപാടികൾ രാത്രി 7:30 നും 10:30 നുമായി രണ്ട് സമയങ്ങളിലും നടത്തി. റിലീസ് ദിനത്തിൽ തന്നെ വലിയ ആവേശത്തിൽ നിറഞ്ഞു കവിഞ്ഞ ഈ ഷോകൾ എല്ലാം ഹൗസ്ഫുൾ ആയിരുന്നു. ആഘോഷം ദോഹയിൽ മാത്രമാക്കാതെ മാർച്ച് 28-ന് അൽഖോർ മാളിൽ രാത്രി 8 മണിക്ക് ഒരു ആരാധക ഷോ കൂടി സംഘടിപ്പിച്ചിച്ചു.
മികച്ച അഭിപ്രായം നേടി, എമ്പുരാൻ ഖത്തറിലെ ജനങ്ങളുടെ മനസ്സിൽ ഇറങ്ങി ചെന്നപ്പോൾ അതിന് ഗംഭീര വരവേൽപ്പ് നൽകിയ മോഹൻലാൽ ആരാധകരുടെ മുദ്രയായ് ലാൽ കെയർ മുന്നിൽ നിന്ന് നയിച്ചു. പതിപ്പിച്ചിരിക്കുകയാണ്. ആഘോഷ പരിപാടികൾക്ക് ലാൽ കെയർ ഖത്തർ പ്രസിഡന്റ് സുനീഷ് , സെക്രട്ടറി പ്രമോദ് എന്നിവർ നേതൃത്വം നൽകി.

![]()
