റിയാദ്:റിയാദിലെ പത്തനംതിട്ട ജില്ലയിലെ പ്രവാസികളുടെ കൂട്ടായ്മയായ ” മിത്ര ” യുടെ പ്രഥമ ജീവകാരുണ്യ പ്രവർത്തനം റിയാദിന്റെ പ്രാന്ത പ്രദേശമായ മുസാമിയയിൽ നടന്നു.
എസ്.എം.സി ഗ്രാനൈറ്റ് ഫാക്ടറിയിലെ തൊഴിലാളികൾക്കായി ഒരുക്കിയ റമദാൻ സ്നേഹ കിറ്റുകൾ വിതരണതോടെയാണ് പുതുതായി രൂപം കൊണ്ട സംഘടനാ പ്രവർത്തനം തുടങ്ങിയത് എന്നത് ശ്രദ്ധേയമായി.”സ്നേഹത്തോടെ ബന്ധം, സഹകരണം കൊണ്ട് ശക്തി, സാഹോദര്യം കൊണ്ട് ഒരുമ” എന്ന ആപ്ത വാക്യം തലക്കെട്ടായി പത്തനംതിട്ട ജില്ലയിലെ പ്രവാസികളെ ഒരു കുടക്കീഴിൽ എത്തിച്ചു ജില്ലയിലെ മുഴുവൻ നിയമസഭാ മണ്ഡലങ്ങളിലും റിയാദിലും സാമൂഹിക സാംസ്കാരിക ജീവകാരുണ്യ മേഖലയിൽ പ്രവർത്തിക്കുകയെന്നതാണ് കൂട്ടായ്മയുടെ ലക്ഷ്യമെന്ന് പ്രഥമ പ്രസിഡന്റ് നൗഷാദ് ചിറ്റാർ , രാജീവ് സാഹിബ്,മുഖ്യ രക്ഷാധികാരിയും എഴുത്തുകാരനുമായ ജോസഫ് അതിരുങ്കൽ എന്നിവർ ജി സി സി ടൈംസിനോട് പറഞ്ഞു.
നൗഷാദ് ചിറ്റാർ , രാജീവ് സാഹിബ് ,ഷിജു കോട്ടാങ്ങൽ, ഫൈറുനിസ്, നിഷാ രാജീവ്, ഷാഹിൻ, ഇജാസ് ഇബ്നു ജലാലുദ്ദീൻ, മുഹമ്മദ് ഷാഫി എന്നിവരുടെ നേതൃത്വത്തിലാണ് തുച്ഛമായ വരുമാനമുള്ള ജീവനക്കാരങ്ങിയ ലേബർ ക്യാംപിൽ സ്നേഹം നിറച്ച റമ്ദാൻ കിറ്റുകൾ നൽകിയത്.
![]()
