റിയാദ്: റിയാദ് ഒതുക്കുങ്ങൽ പഞ്ചായത്ത് കെ എം സി സി അലിവ് ഹാഫ് റിയാൽ ക്ലബ്ബ് സംഗമവും ഇഫ്താർ മീറ്റും ബത്ഹ ഡി പാലസ് ബിസിനസ് ഹാളിൽ വെച്ച് നടന്നു.
വേങ്ങര മണ്ഡലം കെ എം സി സി പ്രസിഡന്റ് നജ്മുദീൻ അരീക്കൻ ചടങ്ങ് ഉത് ഘാടനം ചെയ്തു. റിയാദ് മലപ്പുറം ജില്ല കെഎംസിസി പ്രസിഡന്റ് ഷൗക്കത്ത് കടമ്പോട്ട് മുഖ്യ പ്രഭാഷണം നിർവഹിച്ചു. ഹലാലകൾ കൊണ്ട് വിസ്മയം തീർത്ത് ഒരു പതിറ്റാണ്ട് കാലമായി നിരവധി നിർധന രോഗികൾക്ക് ലക്ഷകണക്കിന് രൂപയുടെ സഹായമെത്തിച്ച അലിവ് ഹാഫ് റിയാൽ ക്ലബ്ബ് പദ്ധതി കൂടുതൽ പ്രവർത്തകരിലേക്ക് വ്യാപിപ്പിക്കണമെന്ന് അദ്ദേഹം അഭിപ്രായപെട്ടു.
പഞ്ചായത്ത് കെ എം സി സി പ്രസിഡന്റ് അനീസ് എൻ പി അധ്യക്ഷത വഹിച്ച ചടങ്ങിൽ മണ്ഡലം ജനറൽ സെക്രട്ടറി നവാസ് കുറുങ്കാട്ടിൽ , മണ്ഡലം ട്രഷറർ സഫീർ ആട്ടീരി, ഓർഗനൈസിങ് സെക്രട്ടറി ഷബീർ അലി ജാസ്, മണ്ഡലം അലിവ് കോർഡിനേറ്റർ നൗഷാദ് ചക്കാല , ഖാലിദ് കൊന്നാത്ത് തുടങ്ങിയവർ സംസാരിച്ചു. സുൽഫിക്കർ പി ഇ, ടി മുസ്തഖ്, ലത്തീഫ് പറപ്പൂർ, സിദ്ധീഖ് പുത്തിയത് പുറയ, നൗഷാദ് പിടി,നൗഫൽ ടി തുടങ്ങിയവർ സംബന്ധിച്ചു.
പഞ്ചായത്ത് അലിവ് കോർഡിനേറ്റർ റഹീം കുരുണിയൻ,ഫസൽ റഹ്മാൻ റുമ,ഫാസിൽ എ ടി, നിയാസ് എം കെ, വിനോദ് കുറുമ്പഞ്ചേരി, ഇസ്മായിൽ കെ കെ, ബഷീർ ചോലക്കൽ ,ഹാഷിർ സി, ഖലീൽ കെ കെ, നസ്റുദ്ധീൻ,ഹാഷിഖ് തുടങ്ങിയവർ നേതൃത്വം നൽകി.
ജനറൽ സെക്രട്ടറി അഷ്റഫ് കുരുണിയൻ സ്വാഗതവും ട്രഷറർ റിയാസ് സി പി നന്ദിയും പറഞ്ഞു.
![]()
