കോഴിക്കോട് : ദേശീയ അധ്യാപക ദിനത്തോടനുബന്ധിച്ച് കേരള സ്കൂൾ ടീച്ചേഴ്സ് മൂവ്മെന്റ് (കെ.എസ്.ടി.എം) സംസ്ഥാനതലതലത്തിൽ സ്കൂൾ അധ്യാപകർക്കായി സംഘടിപ്പിച്ച സാഹിത്യ രചനാ മത്സര ഫലങ്ങൾ പ്രഖ്യാപിച്ചു. കെ.എസ്.ടി.എം സംസ്ഥാന തലത്തിൽ തൃശൂരിൽ സംഘടിപ്പിക്കുന്ന അക്കാദമിക സെമിനാറിൽ വെച്ച് വിജയികൾക്കുള്ള അവാർഡ് വിതരണം ചെയ്യും. ‘ആൽഫാ തലമുറയിലെ വിദ്യാർഥികളും അധ്യാപകനും ‘ എന്ന തലക്കെട്ടിൽ 2024 ഡിസം. 21 ന് തൃശൂർ സാഹിത്യ അക്കാദമി ഹാളിലാണ് സെമിനാർ സംഘടിപ്പിക്കുന്നത്. രചനകൾ കാലികപ്രസക്തവും വിഷയങ്ങളോട് നീതി പുലർത്തുന്നതുമായിരുന്നു എന്ന് വിദഗ്ധ ജഡ്ജ്മെന്റ് പാനൽ വിലയിരുത്തി. കഥ, കവിത, ഉപന്യാസം, എന്നീ വിഭാഗങ്ങളിൽ നിരവധി അധ്യാപകർ പങ്കെടുത്തു. സംസ്ഥാനതല സാഹിത്യ രചനാ മത്സര വിജയികൾ –
കവിത രചന
ഒന്നാം സ്ഥാനം : ഉഷ കാരാട്ടിൽ, ജി.ബി.എച്ച് എസ്.എസ് മഞ്ചേരി, മലപ്പുറം
രണ്ടാം സ്ഥാനം : കുമാരി ബിന്ദു ആർ.എസ്, ജി.യു.പി.എസ്, കണിയാപുരം, തിരുവനന്തപുരം
മൂന്നാം സ്ഥാനം : സിസ്റ്റർ ജോസ് ലിൻ .എൽ.ജോസഫ്, സെൻ്റ് ജോസഫ് എച്ച്. എസ്. എസ് വിളക്കുമാടം, കോട്ടയം
ഉപന്യാസ രചന
ഒന്നാം സ്ഥാനം : സന്തോഷ് പി, ജി.എച്ച്.എസ്.എസ്, അലനല്ലൂർ, പാലക്കാട്
രണ്ടാം സ്ഥാനം : ഡോ. ഫസീല പി.കെ, എസ്.എസ്.എം.എച്ച്.എസ്.എസ് ,അഴിക്കോട് ,തൃശൂർ.
മൂന്നാം സ്ഥാനം : ജലീൽ കരുവാരകുണ്ട്, പി.ടി.എം. എ.യു..പി.എസ് മുള്ള്യാകുർശ്ശി, മലപ്പുറം
കഥ രചന
ഒന്നാം സ്ഥാനം : ഡോ. സിന്ധു. ഇ.എസ്, ജി.എച്ച്.എസ്.എസ് . പെരിങ്ങളം,, കോഴിക്കോട്
രണ്ടാം സ്ഥാനം : സെമീർ എം.എം,, ജി.എച്ച് എസ്.എസ് കുഞ്ഞോം, വയനാട്
മൂന്നാം സ്ഥാനം : ജീജേഷ് കൊറ്റാളി, ജി.എം.എൽ.പി എസ് പാപ്പിനിശ്ശേരി, കണ്ണൂർ
KSTM സംസ്ഥാനതല മത്സരത്തിൽ പങ്കെടുത്തവരിൽ നിന്നും ഏറ്റവും മികച്ച രചനകൾ തിരഞ്ഞെടുക്കാൻ മൂന്നു ഘട്ട വിലയിരുത്തലുകൾ നടന്നു. രചനാ വൈഭവത്തെ ഉയർത്തി കാട്ടുന്ന നൂറ് കണക്കിന് സൃഷ്ടികളാണ് കെ. എസ്. ടി. എമ്മിന് ലഭിച്ചത്.
KSTM സംസ്ഥാന തലത്തിൽ സംഘടിപ്പിച്ച പ്രഥമ മൽസരമായിരുന്നു കഴിഞ്ഞ അധ്യാപക ദിനത്തിൽ പ്രഖ്യാപിച്ചത്. അധ്യാപക സമൂഹത്തിൻ്റെ രചനാ വൈഭവത്തെ വളർത്തിയെടുക്കാൻ ഇനിയും ഇത്തരം പ്രോഗ്രാമുകൾ സംഘടന പ്രഖ്യാപിക്കുന്നതാണെന്ന് സെക്രട്ടേറിയറ്റ് പ്രസ്താവിച്ചു.
വാർത്ത സമ്മേളനത്തിൽ കെ എസ് ടി എം സംസ്ഥാന ആക്ടിങ്ങ് പ്രസിഡണ്ട് വി. ശരീഫ് മാസ്റ്റർ, സ്റ്റേറ്റ്, പി.ആർ .സെക്രട്ടറി എൻ. പി എ കബീർ,, കോഴിക്കോട് ജില്ല പ്രസിഡണ്ട് ഫാസിൽ എൻ.പി, സംസ്ഥാന കൗൺസിൽ അംഗം വഹീദ ജാസ്മിൻ, കോഴിക്കോട് ജില്ലാ സമിതി അംഗം ഷഫീഖ് ഓമശ്ശേരി എന്നിവർ പങ്കെടുത്തു.
![]()
