വായിക്കുവാനേറെയുണ്ടെങ്കിലും നമ്മൾ
വായിക്കയില്ലെന്ന വാശിയോടേ
വായിക്കുവാനുള്ള തൊക്കെയും നൂതന
മാദ്ധ്യമത്തിൽക്കൂടി കണ്ടിടുന്നു.
പുസ്തകത്താളുകളേറെ മറിക്കേണ്ട
ഞെക്കിയും തോണ്ടിയും വായിക്കുവാൻ
പറ്റുന്നൊരുഗ്രൻ മൊബൈലുണ്ട് കൈവശം
വായനയ്ക്കായുസ്സുകൂടിടുന്നു.
വായിച്ചു തന്നെ വളർന്നൊരു പൂർവ്വികർ
വായിച്ചു, തളരാതെ ജീവിച്ചവർ
വായനയെന്നും മരിക്കാതിരിക്കുവാൻ
വായിക്ക, നിങ്ങളുമീ ദിനത്തിൽ!
*വായിച്ചാൽ വളരും*
*വായിച്ചില്ലെങ്കിലും വളരും*
*വായിച്ചു വളർന്നാൽ വിളയും*
*വായിക്കാതെ വളർന്നാൽ വളയും*
വായനക്ക് വേണ്ടി നിശ്ചിത സമയം ഒരു ദിനം മാറ്റി വെക്കുക, അതിലൂടെ കിട്ടുന്ന അറിവ് ചെറുതല്ല…
*ഏവർക്കും വായനാദിന ആശംസകൾ*
അനസ് റഹീം.ബഹറിൻ.
![]()
