ദുബായ് : മാർച്ച് 26 മുതൽ ഉംറ,ഹജ് തീർഥാടക യാത്രക്കാർ ഇൻഫ്ലുവൻസ വാക്സിനേഷൻ കാർഡുകൾ ഹാജരാക്കണമെന്ന് യുഎഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു.
ഉംറ, ഹജ് ചടങ്ങുകൾക്കായി പോകുന്നതിന് മുമ്പ് യു എ ഇ തീർഥാടകർ ആവശ്യമായ എല്ലാ വാക്സിനേഷനുകളും, പ്രത്യേകിച്ച് ഇൻഫ്ലുവൻസ, മറ്റ് എല്ലാ നിർദ്ദേശങ്ങളും മുൻകരുതലുകളും പാലിക്കേണ്ടത് നിർബന്ധമാണെന്ന് യുഎഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു.
പ്രത്യേകിച്ച് വിട്ടുമാറാത്ത രോഗങ്ങളുള്ളവർ അടക്കം ഉള്ളവർ യാത്ര പുറപ്പെടുന്നതിന് മുൻപ് ആരോഗ്യ കേന്ദ്രങ്ങളിൽ എത്തി പ്രതിരോധ കുത്തിവെപ്പുകൾ എടുക്കണം.പകർച്ചവ്യാധികൾ തടയുന്നതിനും നിയന്ത്രിക്കുന്നതിനുമായി സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിലും സ്വകാര്യ ആശുപത്രികളിലും വാക്സിനേഷനുകൾ എളുപ്പത്തിൽ ലഭ്യമാണ്.
![]()
