റിയാദ്: മലപ്പുറം ജില്ലാ പ്രവാസി അസോസിയേഷൻ(മിഅ) നടത്തിയ ‘നോമ്പൊർപ്പിക്കല് 2024’ ഇഫ്ത്താർ സംഗമം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.റിയാദ് എക്സിറ്റ് 18ലെ അൽ ഇഖിയാൽ ഇസ്തിറാഹിൽ നടത്തിയ സൗഹൃദ ഇഫ്ത്താർ സ്നേഹവിരുന്നിൽ റിയാദിലെ വിവിധ സാംസ്കാരിക സാമൂഹിക രാഷ്ട്രീയ സന്നദ്ധ സംഘടനപ്രതിനിധികളടക്കം 1200ഓളമാളുകൾ പങ്കെടുത്തു.
ഇഫ്ത്താർ സംഗമത്തോടനുബന്ധിച്ച് നടന്ന സാംസ്കാരിക സമ്മേളനത്തിൽ ‘മിഅ’ പ്രസിഡൻ്റ് ഫൈസൽ തമ്പലക്കോടൻ അദ്ധ്യക്ഷനായിരുന്നു. സാമൂഹിക പ്രവർത്തകരായ ശിഹാബ് കൊട്ടൂക്കാട്, അസ്ലം പാലത്ത്, വിജയൻ നെയ്യാറ്റിൻകര, മാധ്യമ പ്രവർത്തകൻ ഷംനാദ് കരുനാഗപ്പള്ളി, റിയാദ് ടാക്കീസ് രക്ഷാധികാരി അലി ആലുവ, ഗോൾഡ്മർചന്റ്സ് അസോസിയേഷൻ കേരള സ്റ്റേറ്റ് കൗൺസിലർ
മച്ചിങ്ങൽഅലവിക്കുട്ടി, ഷാനവാസ് മുനമ്പത്ത്, മിഅ മുഖ്യരക്ഷാധികാരികളായ അബ്ദുസ്സലാം.ടി.വി.എസ്, അബ്ദുള്ള വല്ലാഞ്ചിറ, ഇബ്റാഹിം സുബ്ഹാൻ, നാസർ വണ്ടൂർ, വനിതാ വിഭാഗം പ്രസിഡൻ്റ് ജുവൈരിയത്ത്, സെക്രട്ടറി ലീന ജാനിഷ് തുടങ്ങിയവർ സംസാരിച്ചു. പ്രോഗ്രാം കൺവീനർ അബൂബക്കർ മഞ്ചേരി ആമുഖപ്രസംഗവും
മൻസൂർ ചെമ്മല ഖിറാഅത്തും നടത്തി.
ജനറൽ സെക്രട്ടറി സഫീർ തലാപ്പിൽ സ്വാഗതവും മിഅ വനിതാ വിഭാഗം ട്രഷറർ ഷെബി മൻസൂർ നന്ദിയും പറഞ്ഞു.
‘മിഅ’ ഭരണ സമിതി അംഗങ്ങളായ അസൈനാർ ഒബയാർ, ഉമറലി അക്ബർ, ഹബീബ് റഹ്മാൻ, വിനീഷ് ഒതായി, ശിഹാബ് കരുവാരകുണ്ട്, ഷമീർ കല്ലിങ്ങൽ, ഷബീർ ഒതായി, സാകിർ ഹുസൈൻ, അൻവർ സാദിഖ്, ഫൈസൽ. ടി.എം.എസ്, ജാസിർ, സുനിൽ ബാബു എടവണ്ണ, ബിന്യാമിൻ ബിൽറു, ഷറഫു വാഴക്കാട്, നിസാം, അബ്ദുൾ മജീദ്, റിയാസ് വണ്ടൂർ, അമീർ പട്ടണത്ത്, സൈഫു വണ്ടൂർ, നിർവ്വാഹക സമിതി അംഗങ്ങളായ ജാമിദ് വല്ലാഞ്ചിറ, ഉസ്മാൻ മഞ്ചേരി, മജീദ് ന്യൂസ്16, തുടങ്ങി മുപ്പത്തിയഞ്ച് അംഗ വളണ്ടിയർ വിങ്ങ് പരിപാടിക്ക് നേതൃത്വം നൽകി.
![]()
