നാടണയാൻ ടിക്കറ്റിന് പണമില്ലാതെ ബുദ്ധിമുട്ടുന്ന പ്രവാസികൾക്ക് സൗജന്യ യാത്ര ടിക്കറ്റുമായി ഒമാൻ ഐ സി എഫ്.
അർഹത മാത്രം മാനദണ്ഡമാക്കിയാണ് ടിക്കറ്റുകൾ നൽകുന്നതെന്ന് നാഷണൽ കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.
ഒമാനിൽ സാമ്പത്തിക പരാധീനത മൂലം നാട്ടിലേക്ക് പോകാൻ ബുദ്ധിമുട്ടുള്ളവർക്ക് സൗജന്യ ടിക്കറ്റുകൾക്ക് ഐ.സി.എഫിന്റെ പ്രാദേശിക ഘടകങ്ങളുമായി ബന്ധപ്പെടാം.ഐ.സി.എഫ് ഒമാൻ നാഷനൽ കമ്മിറ്റി പ്രഖ്യാപിച്ച പ്രവാസികൾക്കുള്ള സൗജന്യ ടിക്കറ്റ് പദ്ധതിയിൽ ആദ്യ ടിക്കറ്റ് കൈമാറി. ആറ് വർഷമായി സലാലയിൽ ജോലി സംംബന്ധമായ പ്രതിസന്ധിയിൽ അകപ്പെട്ട് നാട്ടിൽ പോകാൻ കഴിയാതിരുന്ന പത്തനംതിട്ട സ്വദേശിക്കാണ് ഐ.സി.എഫ് സലാല സെൻട്രൽ കമ്മിറ്റി ഭാരവാഹികൾ ടിക്കെറ്റ് കൈമാറിയത്.
![]()
