ദോഹ : കേരള എഞ്ചിനീയറിങ്, ഫാർമസി പ്രവേശന പരീക്ഷക്ക് ഖത്തർ അടക്കമുള്ള ഗൾഫ് രാജ്യങ്ങളിൽ പരീക്ഷാ കേന്ദ്രങ്ങൾ അനുവദിക്കണമെന്ന് കെ.എം.സി.സി ഖത്തർ വിദ്യാർഥി വിഭാഗമായ ഗ്രീൻ ടീൻസ് ആവശ്യപ്പെട്ടു. കഴിഞ്ഞ വർഷങ്ങളിൽ ദുബൈയിൽ മാത്രമാണ് കേന്ദം അനുവദിച്ചത്. ജോലി സംബന്ധമായ തിരക്കുകൾക്കിടയിൽ രക്ഷിതാക്കൾക്കും പരീക്ഷയ്ക്കുള്ള ഒരുക്കങ്ങൾക്കിടയിൽ വിദ്യാർത്ഥികൾക്കും നാട്ടിൽ പോയി പരീക്ഷ എഴുതുന്നത് പ്രയാസകരമായിരിക്കുമെന്നതാണ് മുൻ വർഷങ്ങളിലെ അനുഭവം. കൂടാതെ ഉയർന്ന വിമാന ടിക്കറ്റ് നിരക്കും പ്രതിസന്ധി സൃഷ്ടിക്കാറുണ്ട്. അവരവർ താമസിക്കുന്ന സ്ഥലങ്ങളിലിരുന്ന് പരീക്ഷ എഴുതാനാവുന്നതാണ് ഏറെ സൗകര്യപ്രദമായിരിക്കും.
ദേശീയ തലത്തിൽ നടത്തുന്ന പ്രധാന പരീക്ഷകളായ നീറ്റ്(യുജി), ജെഇഇ (മെയിൻ), സിയുഇടി എന്നിവക്ക് ഗൾഫ് രാജ്യങ്ങളിൽ പരീക്ഷാ കേന്ദ്രങ്ങൾ അനുവദിച്ച മാതൃകയിൽ കേരള എന്ട്രൻസിനും എല്ലാ ഗൾഫ് രാജ്യങ്ങളിലും കേന്ദ്രങ്ങൾ അനുവദിക്കാൻ സർക്കാർ അടിയന്തിര നടപടി സ്വീകരിക്കണമെന്നും വാർത്ത കുറിപ്പിലൂടെ ആവശ്യപ്പെട്ടു.
![]()
