തിരുവനന്തപുരം: കേരളസംസ്ഥാന ചലച്ചിത്ര അക്കാദമി 2024 ജൂലൈ 26 മുതൽ 31 വരെ നടത്തുന്ന പതിനാറാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേള (ഐ.ഡി.എസ്.എഫ്.എഫ്.കെ) യിലേക്ക് എൻട്രികൾ ക്ഷണിച്ചു. മാർച്ച് 22 മുതൽ മെയ് 6 വരെ www.idsffk.in എന്ന വെബ്സൈറ്റ് മുഖേന എൻട്രികൾ സമർപ്പിക്കാം. മൽസരവിഭാഗത്തിലെ ദീർഘഡോക്യുമെന്ററി (40മിനിറ്റും അതിൽ കൂടിയതും) ഹ്രസ്വഡോക്യുമെന്ററി ( 40 മിനിറ്റിൽ കുറഞ്ഞവ) ഷോർട്ട് ഫിക്ഷൻ (60 മിനിറ്റും അതിൽ കുറഞ്ഞതും) മൽസരേതര വിഭാഗം, ഫോക്കസ് വിഭാഗം, അനിമേഷൻ ചിത്രങ്ങൾ, കാമ്പസ് ചിത്രങ്ങൾ എന്നീ വിഭാഗങ്ങളിലേക്കാണ് എൻട്രികൾ ക്ഷണിച്ചിരിക്കുന്നത്. 2023 മെയ് ഒന്നിനും 2024 ഏപ്രിൽ 30നുമിടയിൽ ചിത്രീകരണം പൂർത്തിയാക്കിയ ചിത്രങ്ങളാണ് അയയ്ക്കേണ്ടത്. ഓൺലൈൻ സ്ക്രീനറുകൾ മാത്രമേ മാത്രമേ പ്രിവ്യു മെറ്റീരിയൽ ആയി സ്വീകരിക്കുകയുള്ളൂ. അപേക്ഷ ഫോറം സമർപ്പിച്ചതിനുശേഷം ലഭിക്കുന്ന ഇ-മെയിലിലെ ലിങ്ക് വഴി മൽസരവിഭാഗത്തിലേക്കുള്ള സബ്മിഷൻ ഫീ അടയ്ക്കേണ്ടതാണ്.
![]()
