ദുബായ് : യു എ ഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനുമായി സൈന്റ്റ് പീറ്റേഴ്സ് ബർഗിൽ കൂടി കാഴ്ച നടത്തി.
പ്രാദേശികവും അന്തർദേശീയവുമായ സുരക്ഷയും സുസ്ഥിരതയും ഉറപ്പാക്കുന്നതിന് എല്ലാ രാജ്യങ്ങളുമായുള്ള യു എ ഇ യുടെ തുടർച്ചയായുള്ള ആശയവിനിമയത്തിന്റെ ഭാഗമായുള്ള സന്ദർശന വേളയിലായിരുന്നു കൂടി കാഴ്ച.
ഉക്രൈനിലെ പ്രതിസന്ധിക്ക് ചർച്ചകളിലൂടെ പരിഹാരം കാണേണ്ടതിന്റെ ആവശ്യകത ഷെയ്ഖ് മുഹമ്മദ് നഹ്യാൻ സൂചിപ്പിച്ചു .യു എ ഇ യും റഷ്യയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള പ്രതിബദ്ധത ഇരു രാഷ്ട്ര തലവന്മാരും പ്രകടിപ്പിച്ചു.
![]()
