ദുബായ് : ഇത്തിഹാദ് എയർവേയ്സിന്റെ വേനൽക്കാല ഷെഡ്യൂൾ പ്രഖ്യാപിച്ച് ഇത്തിഹാദ്എയർവേയ്സ്. തിരുവനന്തപുരത്തേക്കുള്ള പ്രതിദിന സർവീസ് ആഴ്ചയിൽ 10 ആക്കി വർധിപ്പിച്ചതിനു പുറമേ ജയ്പുരിലേക്കു പുതിയ സർവീസും പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടെ കേരളത്തിലേക്ക് ആഴ്ചയിൽ ആയിരത്തോളം പേർക്കും ജയ്പുരിലേക്ക് 1200 പേർക്കും അധികമായി സഞ്ചരിക്കാനുള്ള അവസരമാണ്ഒരുങ്ങുന്നത്. നിലവിൽ അബുദാബിയിൽനിന്ന് കൊച്ചിയിലേക്കും ദിവസേന മൂന്ന് സർവീസുണ്ട്. ജൂൺ 16 മുതലാണ്
ജയ്പുരിലേക്ക് ഇത്തിഹാദ് എയർവേയ്സ് പുതിയ സർവീസ് ആരംഭിക്കുന്നത്. തുടക്കത്തിൽ ആഴ്ചയിൽ നാല് സർവീസായിരിക്കും ഉണ്ടാവുക. ജയ്പുർ സർവീസ് കൂടി ആരംഭിക്കുന്നതോടെ ഇത്തിഹാദിന്റെ ഇന്ത്യയിലേക്കുള്ള സെക്ടറുകളുടെ എണ്ണം 11 ആയി വർധിക്കും.
![]()
