ദുബൈ: കെ എം സി സി പാലക്കാട് ജില്ലാ കെ എം സി സി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.കൗൺസിൽ യോഗത്തിൽ പാലക്കാട് ജില്ലാ പ്രസിഡണ്ട് ഫൈസല്‍ തുറക്കൽ അധ്യക്ഷത വഹിച്ചു.കെ എം സി സി സംസ്ഥാന സെക്രട്ടറി യൂസഫ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.സംസ്ഥാന വൈസ് പ്രസിഡണ്ട് മുഹമ്മദ് പട്ടാമ്പി മുഖ്യ പ്രഭാഷണം നടത്തി.ജില്ലാ ജന.സെക്രട്ടറി ജംഷാദ് വടക്കേതില്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു.പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പിന് റിട്ടേണിംങ് ഓഫീസര്‍ ഒ. മൊയ്തു നേതൃത്വം നല്കി.മുഹമ്മദ് പട്ടാമ്പി അവതാരകനും ഫൈസല്‍ തുറക്കല്‍ അനുവാദകനുമായ പാനല്‍ കൗണ്‍സില്‍ ഐക്യകണ്ഠേന അംഗീകരിച്ചു.
പുതിയ ഭാരവാഹികളായി ജംഷാദ് വടക്കേതില്‍ (പ്രസിഡണ്ട്), ഗഫൂര്‍ കെ. ടി (ജനറൽ സെക്രട്ടറി ), ഇബ്രാഹിം ചളവറ (ട്രഷറർ), ടി.എം.എ സിദ്ദീഖ്, നജീബ് തെയ്യാലിക്കല്‍, ബഷീര്‍ പട്ടാമ്പി, ജമാല്‍ കോഴിക്കര, ഉമ്മര്‍ ഓങ്ങല്ലൂര്‍, സുഹൈല്‍ ഇ.പി, മുഹമ്മദ് പള്ളിക്കുന്ന് (വൈ.പ്രസി.), അന്‍വര്‍ ഹല, അലി സി.വി, അനസ് ആമയൂര്‍, ഹമീദ് ഒറ്റപ്പാലം, സലിം പനമണ്ണ, ഷമീര്‍ കുമരനല്ലൂര്‍, ഹംസ എ.പി (സെക്ര.) എന്നിവരെ തെരെഞ്ഞെടുത്തു.
![]()
