കോഴിക്കോട് : പ്രതിഷേധത്തിനൊടുവിൽ കോഴിക്കോട് വിമാനത്താവളത്തിൽ നിന്ന് പോകുന്ന ഹജ്ജ് തീര്‍ത്ഥാടകരുടെ യാത്രാക്കൂലി കുറച്ചതായി കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം അറിയിച്ചു. 1,65,000/- ആയിരുന്നു കോഴിക്കോട് എംബാര്‍ക്കേഷന്‍ പോയിന്റിലേക്ക് എയര്‍ ഇന്ത്യ നിശ്ചയിച്ചിരുന്ന നിരക്ക്. ഇതിൽ 42000 രൂപ കുറച്ചു. അപ്പോള്‍ 1,23,000/- രൂപ ആയിരിക്കും കോഴിക്കോട് നിന്നുള്ള പുതിയ നിരക്ക്.കഴിഞ്ഞ ജനുവരി 25ന് സംസ്ഥാന ഹജ്ജ് തീര്‍ത്ഥാടന വകുപ്പ് മന്ത്രി നല്കിയ കത്തിന് മറുപടിയായി കേന്ദ്ര മന്ത്രി സ്മൃതി ഇറാനി ഫെബ്രുവരി 22 ന് അയച്ച മറുപടിയിലാണ് ഇക്കാര്യം അറിയിച്ചിട്ടുള്ളത്.
![]()
