ദോഹ : ഖത്തർ നാഷണൽ ഡെവലപ്മെന്റ് സ്ട്രാറ്റജിയുടെ മൂന്നാം ഘട്ടത്തിന്റെ ഭാഗമായി വിദേശത്ത് ചികിത്സ തേടുന്നവർക്കായി പ്രത്യേക ഓൺലൈൻ പോർട്ടൽ സ്ഥാപിച്ച് ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം.വിദേശത്തുള്ള രോഗിയുടെ ചികിത്സ കവറേജ്, വിദേശ ചികിത്സ അനുമതിയുടെ ഫോളോ അപ്പ്, ചികിത്സ ചെലവുകൾക്കുള്ള നഷ്ടപരിഹാരത്തുക, ചികിത്സ സമിതിയുമായി ബന്ധപ്പെട്ട പരാതി സമർപ്പിക്കൽ തുടങ്ങിയ സംവിധാനങ്ങൾ,കൂട്ടുവരുന്നവരുടെ വിശദാംശങ്ങൾ ചേർക്കുക, ടിക്കറ്റുകൾ അപ്ഗ്രേഡ് ചെയ്യുക, ചികിത്സ തേടുന്ന രാജ്യം മാറ്റാനുള്ള സൗകര്യമേർപ്പെടുത്തുക, വിദേശത്ത് ചികിത്സയുമായി ബന്ധപ്പെട്ട വിവരങ്ങൾ നൽകുന്ന ബുക് ലെറ്റുകൾ തയാറാക്കുക, അപേക്ഷയുടെ സ്ഥിതിയും തീരുമാനങ്ങളും അറിയൽ എന്നിവ പുതിയ പോർട്ടലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.പൗരന്മാർക്ക് വിദേശരാജ്യങ്ങളിൽ ഏറ്റവും മികച്ച ചികിത്സ സേവനങ്ങൾ ഉറപ്പാക്കുന്നതിനും, ചികിത്സനിലവാരം ഉയർത്തുന്നതിനും ലക്ഷ്യമിട്ടാണ് പുതിയ പോർട്ടൽ സജ്ജമാക്കിയിരിക്കുന്നതെന്ന് പൊതുജനാരോഗ്യ മന്ത്രാലയം വിദേശ ചികിത്സ വിഭാഗം മെഡിക്കൽ റിലേഷൻസ് ആൻഡ് ട്രീറ്റ്മെന്റ് ഡയറക്ടർ ഡോ. ഗാലിയ അൽ ഹറമിയും എം.ഒ.പി.എച്ച് ഇഫർമേഷൻസ് സിസ്റ്റം ഡിപ്പാർട്സ് ഡയറക്ടർ സാമിറ ബഷ്റഹീലും അറിയിച്ചു.
![]()
