ദോഹ : അടൂർ എഞ്ചിനീയറിംഗ് കോളേജ് ഖത്തർ അലുമ്നി (CEAQA) പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു.
ഐൻ ഖാലിദിൽ ഉള്ള ഷെഫ് പിള്ളൈ റെസ്റ്റാറ്റാന്റിൽ വെച്ച് നടന്ന രണ്ടാമത് വാർഷിക പൊതുയോഗത്തിന് പ്രസിഡണ്ട് ജെന്നി ജോൺ അധ്യക്ഷത വഹിച്ചു.സെക്രട്ടറി റിജോ റോയി 2023 വർഷത്തെ പ്രവർത്തന റിപ്പോർട്ടും ട്രഷറർ പ്രശാന്ത് മാത്യു സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു.
ഭാരവാഹികളായി പ്രശാന്ത് മാത്യു (പ്രസിഡന്റ്), റ്റിബിൻ ടോം, പാർവതി രാജ് (വൈസ് പ്രെസിഡെന്റ്സ്),അരുൺ കെ മോഹൻ (ജനറൽ സെക്രട്ടറി), രജനി നായർ (ആർട്സ് സെക്രട്ടറി ),അമ്മാർ അഷ്റഫ്(സ്പോർട്സ് സെക്രട്ടറി),ഫഹദ് (മീഡിയ സെക്രട്ടറി), റിജോ റോയ്(എഞ്ചിനീയറിംഗ് ഫോറം പ്രതിനിധി ),ജെന്നി ജോൺ (എക്സ് ഓഫിഷിയോ), അബുലൈസ് എം.വി(ട്രെ(ഷറർ ) എന്നിവരെയും
എക്സിക്യൂട്ടീവ് കമ്മിറ്റി അംഗംങ്ങളായി ശ്രീനാഥ് പറമ്പത്, വിനീത് വിജയകുമാർ, മഹേഷ് സുരേന്ദ്രൻ, ഷമീർ, ഷിബിൻ പൂലാട്ടു, വര്ഗീസ് ജോയി എന്നിവരെയും തെരെഞ്ഞെടുത്തു.
വിനീത് സ്വാഗതവും അരുൺ കെ മോഹൻ നന്ദിയും പറഞ്ഞു.
![]()
