ദോഹ : കഴിഞ്ഞ മൂന്നുവർഷത്തിലധികമായി ഖത്തറിന്റെ കലാ സാമൂഹിക സാംസ്കാരിക ജീവകാരുണ്യ മേഖലയിൽ സജീവമായി നിലകൊള്ളുന്ന ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ ഡയസ്പോറ ഓഫ് മലപ്പുറം (ഡോം ഖത്തർ) വാർഷിക ജനറൽ ബോഡി യോഗം 01/03/2024 വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരുമണിക്ക് പഴയ ഐഡിയൽ സ്കൂളിൽ വെച്ച് സംഘടിപ്പിക്കുന്നുവെന്ന് ഭാരവാഹികൾ വാർത്ത കുറിപ്പിൽ അറിയിച്ചു.
2024-26 കാലയളവിലേക്കുള്ള ഭാരവാഹികളുടെ തിരഞ്ഞെടുപ്പും 2021-2024 പ്രവർത്തന റിപ്പോർട്ട് അവതരണവുമായിരിക്കും പ്രസ്തുത യോഗത്തിന്റെ മുഖ്യ അജണ്ട. ഖത്തറിലെ മലപ്പുറം ജില്ലക്കാരായ എല്ലാ പ്രവാസികളെയും യോഗത്തിലേക്ക് ക്ഷണിക്കുന്നതായി ഡോം ഭാരവാഹികൾ അറിയിച്ചു.
ജനറൽ ബോഡി മീറ്റിംഗിൽ പങ്കെടുക്കാൻ തൽപര്യപ്പെടുന്നവർ താഴെ കൊടുത്തിരിക്കുന്ന ഗൂഗിൾ ഫോംവഴിയോ ഫോൺ നമ്പറിലോ പേര് രെജിസ്റ്റർ ചെയ്യണമെന്നും ഡോം ഭാരവാഹികൾ അറിയിച്ചു.
https://surveyheart.com/form/65d634b4c1c7bf32ee3b48dd
7761 6592 / 3332 4499 / 6662 0978
![]()
