മസ്ക്കറ്റ് : ഹജ്ജിനുള്ള സേവന ഫീസ് പ്രഖ്യാപിച്ച് ഒമാൻ എൻഡോവ്മെൻറ്, മതകാര്യ മന്ത്രാലയം. മദീനയിലേക്ക് വിമാനമാർഗ്ഗം 6,274.98 സൗദി റിയാലും ജിദ്ദയിലെ കിങ് അബ്ദുൽ അസീസ് വിമാനത്താവളത്തിലേക്ക് 6,078.33 സൗദി റിയാലുമാണ് ഫീസ്.മദീനയിലേക്കോ മക്കയിലേക്കോ റോഡ് മാർഗ്ഗമുള്ള യാത്രയ്ക്ക് 4,613.23 സൗദി റിയാലുമാണ് ഫീസ്. മിനയിലെയും അറഫാത്തിലെയും ക്യാമ്പുകൾക്കുള്ള സേവന ഫീസ്, ടെൻറ്, ഉപകരണങ്ങൾ, ഗതാഗത ഫീസ്, ആരോഗ്യ ഇൻഷുറൻസ്, 15 ശതമാനം മൂല്യവർധിത നികുതി, ഒമാനികൾ അല്ലാത്തവർക്ക് വിസ ഫീസ് (300 സൗദി റിയാൽ), ഹജ്ജ് കാർഡ് പ്രിൻ്റ് ചെയ്യുന്നതിനുള്ള ചെലവ് ( 2.5 ഒമാൻ റിയാൽ), എന്നിവ ഉൾപ്പെടെയുള്ള ചെലവുകൾ ഇതിൽ അടങ്ങിയിട്ടുണ്ടെന്ന് മന്ത്രാലയം ഓൺലൈനിൽ പുറത്തിറക്കിയ അറിയിപ്പിൽ പറയുന്നു
![]()
