ദോഹ: നാല്പത്തിയെട്ട് ദിവസം നീണ്ടു നിന്ന യുദ്ധ മുഖത്ത് അൽപ്പം ആശ്വാസം.താൽക്കാലിക വെടിനിർത്തൽ ഇന്ന് രാവിലെ ഏഴ് മണി മുതൽ പ്രാബല്ല്യത്തിൽ വരുമെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയം.ഖത്തർ വിദേശകാര്യ മന്ത്രാലയം വക്താവ് മാജിദ് അൽ അൻസാരിയാണ് വാർത്താസമ്മേളനത്തിൽ അറിയിച്ചത്.
ഹമാസും,ഇസ്രായേലും അംഗീകരിച്ച വെടിനിർത്തൽ കരാറിന്റെ അടിസ്ഥാനത്തിൽ നാലു ദിവസത്തെ താൽകാലിക യുദ്ധവിരാമത്തിനാണ് വെള്ളിയാഴ്ച രാവിലെ തുടക്കം കുറിക്കുന്നത്.
കരാർ പ്രകാരം ബന്ദികളുടെ കൈമാറ്റവും വെള്ളിയാഴ്ച തന്നെ ആരംഭിക്കും.
![]()
