അജ്മാൻ:പലസ്തീൻ ജനതയ്ക്ക് സഹായമെത്തിച്ച് അജ്മാൻ കെ എം സി സി തൃക്കരിപ്പൂർ മണ്ഡലം കമ്മിറ്റി.കമ്മിറ്റി ശേഖരിച്ച 10 ടൺ ഓളം വരുന്ന ഭക്ഷ്യ വസ്തുക്കളും വസ്ത്രങ്ങളും അടങ്ങിയ സാധനങ്ങൾ അജ്മാൻ റെഡ് ക്രെസെന്റ് ന് അധികൃതർ കൈമാറി.
അജ്മാൻ റെഡ് ക്രെസെന്റ് ഹാളിൽ നടന്ന ചടങ്ങിൽ അജ്മാൻ കെ എം സി സി തൃക്കരിപ്പൂർ മണ്ഡലം ഉപദേശക സമിതി അംഗവും,ഷാർജ കെ എം സി സി സംസ്ഥാന വൈസ് പ്രസിഡന്റ് കൂടിയുമായ ജമാൽ ബൈത്താൻ സാഹിബ് നിർവഹിച്ചു.ചടങ്ങിൽ മണ്ഡലം ഭാരവാഹികൾ സംബന്ധിച്ചു.
![]()
