മനാമ :യാത്രക്കാര്‍ക്ക് അവരുടെ സ്വന്തം വീട്ടില്‍ നിന്ന് ചെക് ഇന്‍ പൂര്‍ത്തിയാക്കാനായി ബഹ്റൈന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ആണ് വിമാന യാത്രികര്‍ക്ക് നല്കുന്ന ‘ഹല ബഹ്റൈന്‍’ (വെല്‍കം ബഹ്റൈന്‍) സേവന പദ്ധതിക്ക് തുടക്കം കുറിച്ചു.
ഹല ബഹ്റൈനില്‍ നിന്നുള്ള ഒരു ഏജന്റ് യാത്രക്കാരുടെ താമസസ്ഥലത്ത് എത്തി പരിശോധന പൂര്‍ത്തിയാക്കി ബോര്‍ഡിങ് പാസ് നല്‍കും.സ്വന്തം വീട്ടില്‍ നിന്ന് ലഗേജുകള്‍ പരിശോധിക്കുന്നതിനുള്ള സൗകര്യവും ആസ്വദിക്കാം.കൂടുതലുള്ള സാധനങ്ങള്‍ എയര്‍പോര്‍ട്ടില്‍ ഒഴിവാക്കേണ്ടിവരുന്ന സാഹചര്യം ഇതിലൂടെ ഒഴിവാകുന്നു.ബാഗുകള്‍ തൂക്കി ടാഗ് ചെയ്യുക,യാത്രക്കാരനെ ചെക്ക്ഇന്‍ ചെയ്യുക,ബോര്‍ഡിങ് പാസുകള്‍ നല്‍കുക തുടങ്ങിയ സേവനങ്ങളാണ് നല്‍കുന്നത്.
ഇതിനെല്ലാം പുറമേ ബാഗേജുകള്‍ എയര്‍പോര്‍ട്ടില്‍ എത്തിച്ച് ഫ്ലൈറ്റില്‍ കയറ്റിയെന്ന് ഹല ബഹ്റൈന്‍ ഉറപ്പാക്കുകയും ചെയ്യും. വിമാനത്താവളത്തില്‍ എത്തുമ്പോള്‍ ചെക്ക്ഇന്‍ ഡെസ്കുകള്‍ ഒഴിവാക്കി നേരിട്ട് ഇമിഗ്രേഷനിലേക്ക് പോകുകയും ചെയ്യാം. യാത്രക്ക് മുമ്പുള്ള സമയം ലാഭിക്കാമെന്നതിനു പുറമേ സമ്മര്‍ദ്ദങ്ങളൊന്നുമില്ലാതെ യാത്ര ആരംഭിക്കാനും ഇതിലൂടെ സാധിക്കുന്നു.
![]()
