ചെന്നൈ
ആരാധകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന സൂപ്പർ സ്റ്റാർ രജനികാന്തിന്റെ 169-ാം ചിത്രമായ ജയിലർ ഉടൻ തീയറ്ററുകളിൽ എത്തും.’
നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്യുന്ന ആക്ഷൻ കോമഡി ചിത്രത്തെപ്പറ്റിയുള്ള ഓരോ അപ്ഡേറ്റ്സും ആരാധകർ ആവേശത്തോടെയാണ് സ്വീകരിക്കുന്നത്.
ചിത്രത്തിൽ മലയാളത്തിന്റെ മഹാ നടൻ മോഹൻലാൽ അതിഥി വേഷത്തിലെത്തുന്നു എന്നതാണ് മറ്റൊരു സവിശേഷത.
ഗോകുലം ഗോപാലന്റെ നേതൃത്വത്തിലുള്ള ശ്രീ ഗോകുലം മൂവീസ് ആണ് ജയിലറിന്റെ കേരള വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത്.
ഷങ്കറിന്റെ ‘2.0’യ്ക്ക് ശേഷം ഒരു രജനികാന്ത് ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും ഉയർന്ന തുകയാണ് ഗോകുലം ജയിലറിന് വേണ്ടി മുടക്കിയതെന്നാണ് റിപ്പോർട്ടുകൾ. ചിത്രം ഓഗസ്റ്റ് 10ന് തിയറ്ററുകളിൽ എത്തും.
കന്നഡ താരം ശിവ രാജ് കുമാറാണ് ചിത്രത്തിൽ വില്ലൻ വേഷം കൈകാര്യം ചെയ്യുന്നത്. തമന്നയാണ് ചിത്രത്തിലെ നായിക. ശിവകാർത്തികേയൻ, പ്രിയങ്ക മോഹൻ, രമ്യ കൃഷ്ണൻ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
![]()
