ആലപ്പുഴ : പലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടും. ഇസ്രയേലിന്റെ ക്രൂരത അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ടുകൊണ്ടും കേരള പ്രവാസി സംഘം കായങ്കുളം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഐക്യദാർഢ്യ പ്രകടനവും യോഗവും നടന്നു. യോഗം ജില്ലാ സെക്രട്ടറി കെ എൻ മോഹൻകുമാർ ഉത്ഘാടനം നടത്തി. ജില്ലാ ട്രഷറർ ഷാജി അറഫാ, ജില്ലാ എക്സിക്യൂട്ടീവ് അംഗം സഫീർ പി ഹാരിസ്, പ്രസിഡന്റ് സാബു വാസുദേവൻ, എം.ജെ.നിസാർ, അൻസിൽ എന്നിവർ സംസാരിച്ചു.
![]()
