ജിദ്ദ:ജാതി സെൻസസ് ഇന്ത്യ മുന്നണിയുടെ ഭാഗമായി പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നടപ്പിലാക്കാൻ ശ്രമിക്കുമെന്ന് എന്ന് കോൺഗ്രസ് നേതാവും മൈനോരിറ്റി സെൽ ദേശീയ ചെയർമാനും പ്രമുഖ ഉർദു കവിയും ഭാഷകനുമായി ഇമ്രാൻ പ്രതാപ് ഗർഹി എം പി.
ജാതി സെൻസറിനെതിരെ കേന്ദ്ര സർക്കാരും സംഘപരിവാറും നടത്തുന്ന നീക്കം ന്യൂനപക്ഷ സമുദായങ്ങളെ പിന്നോട്ട് നയിക്കാനും ജനാധിപത്യ മതേതരത്വ ഇന്ത്യയ്ക്കെതിരെയുള്ള നീക്കങ്ങളുടെ ഭാഗവുമാണന്നു അദ്ദേഹം ഓർമ്മിപ്പിച്ചുകർണാടക ഇലക്ഷൻ ഫലവും ഭാരത് ജോഡോ യാത്രയും ഇന്ത്യയിൽ ഉണ്ടാക്കിയ രാഷ്ട്രീയ സാഹചര്യങ്ങൾ ഇന്ത്യ മുന്നണിക്കും ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിനും അനുകൂലമാണ്. അത് വരാനിരിക്കുന്ന സംസ്ഥാങ്ങളുടെ ഇലക്ഷനുകളിലും പാർലമെന്റ് ഇലക്ഷനുകളിലും കൂടുതൽ ശക്തിയോടെ പ്രകടമാവുമെന്നും അദ്ദേഹം പറഞ്ഞു.
ജിദ്ദ റീജ്യണൽ കമ്മിറ്റി പ്രസിഡന്റ് കെ.ടി.എ മുനീർ എം പി യെ ഷാളണിയിച്ചു സ്വികരിച്ചു. കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി ആമീർ ഇസ്ലാം, ഗ്ലോബൽ കമ്മിറ്റി മെമ്പർമാരായ അലി തേക്കുതോട് മുജീബ് മൂത്തേടവും, എ ഐ ഒ സി സി സാരഥി ഖമർ സാദാ, ഫസലുള്ള വെള്ളുവമ്പാലി തുടങ്ങിയ സന്നിഹിതരായിരുന്നു
![]()
