തിരുവനന്തപുരം:സംസ്ഥാനത്ത് ഐ എ എസ് തലപ്പത്ത് അഴിച്ചുപണി
മൈനിങ് ആൻഡ് ജിയോളജി വകുപ്പ് ഡയറക്ടറായി നിയമിതയായ ഹരിത വി കുമാറിന് വനിതാ-ശിശു വികസന വകുപ്പ് ഡയറക്ടറുടെ ചുമതല കൂടി നൽകി. പഞ്ചായത്ത് ഡയറക്ടറായ എച്ച് ദിനേശനെ സാമൂഹിക നീതി വകുപ്പ് ഡയറക്ടറായി മാറ്റി നിയമിച്ചു. അതോടൊപ്പം കേരള സാമൂഹിക സുരക്ഷാ മിഷൻ എക്സിക്യൂട്ടിവ് ഡയറക്ടറുടെ ചുമതല കൂടി അദ്ദേഹം വഹിക്കും.
കോഴിക്കോട് ജില്ലാ കളക്ടർ ഗീതയെ ജോയിന്റ് ലാൻഡ് റവന്യൂ കമ്മീഷണറായി മാറ്റി നിയമിച്ചു. ഗീത ലാൻഡ് ബോർഡ് സെക്രട്ടറിയുടെയും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് ഡയറക്ടറുടെയും അധിക ചുമതല കൂടി വഹിക്കും

![]()