ഡൽഹി: മുൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറും മുൻകേന്ദ്രമന്ത്രിയും കൊണ്ഗ്രെസ്സ് നേതാവുമായ എം.എസ്. ഗിൽ (86) അന്തരിച്ചു. 1996 ഡിസംബർ മുതൽ 2001 ജൂൺ വരെ മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണറായിരുന്നു. കോൺഗ്രസ് അംഗമായി രാജ്യസഭയിലെത്തിയ അദ്ദേഹം 2008 -ൽ കേന്ദ്രത്തിൽ കായികമന്ത്രിയായി.
ഔദ്യോഗിക ജീവിതത്തിനുശേഷം രാഷ്ട്രീയത്തിലിറങ്ങിയ ആദ്യ മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണറാണ് ഗിൽ.
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, മുൻ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ്,രാഹുൽ ഗാന്ധി തുടങ്ങിയവർ അനുശോചിച്ചു.
![]()
