ദുബായ് :നോൽ കാർഡില്ലാതെ മെട്രോ യാത്ര ഉടൻ,പുത്തൻ സംവിധാനവുമായി ദുബായ് ആര്‍ടിഎ സംവിധാനം നിലവിൽ വരുന്നു.
ദുബായ് മെട്രോ, ട്രാം, ബസുകൾ, ടാക്സികൾ, മറൈൻ ഗതാഗതം എന്നിവയ്ക്കുള്ള നിരക്കുകൾ നൽകുന്നതിന് യാത്രക്കാരെ അനുവദിക്കുന്ന സ്മാർട്ട് ഗേറ്റ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) അവതരിപ്പിച്ചു.മെട്രോയിലും ബസിലും ടാക്സി, ട്രാം, മറൈൻ ഗതാഗതം എന്നിവയിലും ഫേഷ്യൽ ഡിറ്റക്ഷൻ സംവിധനം വഴി യാത്ര ചെയ്യാനാകും. തടസമില്ലാത്ത യാത്ര വാഗ്ദാനം ചെയ്യുന്ന സ്മാർട്ട് ഗേറ്റ് എന്ന സംവിധാനത്തിലൂടെയാണ് ഇത് സാധ്യമാക്കുക. യാത്രക്കാർ ആദ്യം സ്മാർട്ട് ഗേറ്റ് സംവിധാനത്തിൽ രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. ശേഷം 3D ക്യാമറ ഉപയോഗിച്ച് അവരുടെ മുഖം തിരിച്ചറിയും. തുടർന്ന് ബയോ-ഡാറ്റ പരിശോധിച്ചുറപ്പിക്കുകയും യാത്രാനിരക്ക് അവരുടെ അക്കൗണ്ടിൽ നിന്ന് കുറയ്ക്കുകയുമാണ് ചെയ്യുക.
![]()
