റിയാദ്: ഷിഫ മലയാളി സമാജം ചികിത്സ സഹായം നൽകി. ഷിഫ സനയ്യയിൽ ജോലിക്കിടയിൽ ഉണ്ടായ അപകടത്തിൽ കാലിന് പരിക്ക് പറ്റി ചികിത്സയിൽ കഴിയുന്ന സമാജം അംഗങ്ങളായ തിരുവനന്തപുരം സ്വദേശി കമലനും, നട്ടെല്ലിലെ പരിക്ക് മൂലം തുടർ ചികിത്സയ്ക്കായി നാട്ടിലേക്ക് പോയ കൊല്ലം കൊട്ടാരക്കര സ്വദേശി മിഥുനുമാണ് സഹായം നൽകിയത്.
പ്രസിഡന്റ് ഫിറോസ് പോത്തൻകോടിന്റെ അധ്യക്ഷതയിൽ ചേർന്ന എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ ഷജീർ കല്ലമ്പലം, രക്ഷാധികാരികളായ സാബു പത്തടി, മോഹനൻ കരുവാറ്റ, മധു വർക്കല, വർഗീസ് ആളൂക്കാരൻ, സന്തോഷ് തിരുവല്ല, രതീഷ് നാരായണൻ, ബിജു മടത്തറ, ബാബു കണ്ണോത്ത്, സലീഷ്, ബിനിഷ്, റഹിം പറക്കോട്, സത്താർ, സൂരജ് ചാത്തന്നൂർ, മോഹനൻ കണ്ണൂർ എന്നിവർ പങ്കെടുത്തു.
![]()
