ജിദ്ദ: ഹൃദയാഘാതത്തെതുടർന്ന് മലപ്പുറം സ്വദേശിനിയായ ഉംറ തീർത്ഥാടക ജിദ്ദയിൽ മരിച്ചു. കണ്ണമംഗലം മേമാട്ടുപാറ സ്വദേശിനി കെ.കെ ഖദീജ (34) ആണ് മരിച്ചത്.
ഉംറ നിർവഹിച്ച ശേഷം മദീന സന്ദർശനവും പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങുന്നതിനായി ശനിയാഴ്ച പുലർച്ചെ മദീനയിൽ നിന്നും ജിദ്ദ വിമാനത്താവളത്തിലേക്ക് പോകുന്നവഴി ജിദ്ദയിൽ നിന്ന് 200 കിലോമീറ്റർ ദൂരെ അൽ അംനയിൽ വെച്ച് ഹൃദയാഘാതം മൂലമാണ് മരിച്ചത്.
ഭർത്താവ്: പുള്ളാട്ട് മുജീബ്, ഏക മകൻ: ഹാഫിള് റിള് വാൻ. മൃതദേഹം മദീനയിൽ ഖബറടക്കും
![]()
