ഹരിപ്പാട് :ഏ.പി.ജെ.അബ്ദുൽ കലാമിന്റെ ജന്മദിനത്തിൽ വിദ്യാർത്ഥികൾ ആലപ്പുഴ ഹരിപ്പാട് ഗാന്ധിഭവൻ സ്നേഹവീട് സന്ദർശനം നടത്തി. ആലപ്പുഴ എസ്.ഡി കോളേജ് നാഷണൽ സർവീസ് സ്കീം യൂണിറ്റിന് ഒപ്പമാണ് വിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചത്.ഗാന്ധിഭവൻ സ്നേഹവീട് ഡയറക്ടർ മുഹമ്മദ് ഷമീർ അധ്യക്ഷത വഹിച്ച ചടങ്ങ്. എസ്.ഡി. കോളേജ് ഫിസിക്സ് വിഭാഗം മേധാവി ഡോ. എസ്. ലക്ഷ്മി ഉദ്ഘാടനം നിർവഹിച്ചു. മികച്ച എൻഎസ്എസ് പ്രോഗ്രാം ഓഫീസർക്കുള്ള ദേശീയ പുരസ്കാരം നേടിയ ഡോ.എസ്.ലക്ഷ്മി, കൃഷ ഫൗണ്ടേഷൻ യുവയോദ്ധ പുരസ്കാരം നേടിയ ആർ. സോന എന്നിവരെ ഗാന്ധിഭവൻ ആദരിച്ചു. വിദ്യാർത്ഥികളുടെയും അന്തേവാസികളുടെയും കലാപരിപാടികളും ഉണ്ടായിരുന്നു
![]()
