മക്ക: പരീക്ഷണ കാലയളവിൽ പത്തു കോടി തീർത്ഥാടകർക്ക് മക്ക ബസ് സർവീസിൽ നിന്ന് പ്രയോജനം ലഭിച്ചതായി കണക്കുകൾ. റോയൽ കമ്മീഷൻ ഫോർ മക്ക സിറ്റി ആൻഡ് ഹോളി സൈറ്റുകൾ (ആർ.സി.എം.സി) ട്രയൽ കാലയളവിൽ നടത്തിയ മക്ക ബസ് പ്രോജക്റ്റിൽ നിന്ന് പത്തു കോടിയിലേറെ തീർത്ഥാടകർക്ക് സേവനം ലഭിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു.
സേവനത്തിന്റെ ഗുണഭോക്താക്കൾ മക്കയിലെ സ്ഥിര താമസക്കാരും വിശുദ്ധ ഗേഹമായ മക്ക സന്ദർശകരും ആണെന്ന് പ്രതിനിധികൾ പറഞ്ഞു. ഒന്നര വർഷത്തിനിടെ മിഡിൽ ഈസ്റ്റിലും വടക്കേ ആഫ്രിക്കയിലും ഏറ്റവും വ്യാപകമായി ഉപയോഗിക്കുന്ന പൊതുഗതാഗത സേവനങ്ങളിലൊന്നായി മക്ക ബസ് സർവീസ് മാറി. തിരക്ക് കുറയ്ക്കുന്നതിനും വിശുദ്ധ മക്കയിലെ താമസക്കാരുടെയും സന്ദർശകരുടെയും അഭിലാഷങ്ങൾ സാക്ഷാത്കരിക്കുന്നതിനും മക്ക ബസ് പദ്ധതി സംഭാവന ചെയ്തതായി ആർ.സി.എം.സി വിശദീകരിച്ചു.
![]()
