ജറുസലേം: തങ്ങളെ മോചിപ്പിക്കുന്നു എന്ന് അവർ പറഞ്ഞപ്പോൾ വിശ്വസിക്കാനായില്ല. അതിർത്തിയിലേക്ക് അവർ അകമ്പടി സേവിച്ചു കൊണ്ടെത്തിക്കുകയായിരുന്നു. കൂടാതെ നടക്കാൻ വിഷമിച്ച മക്കളെ തങ്ങളുടെ തോളിൽ ചുമന്നാണ് ഹമാസ് പോരാളികൾ മടക്കിയയക്കാൻ സഹായിച്ചതെന്നും ഇസ്രായേലി യുവതി.
യുദ്ധമുഖത്തു നിന്ന് ഹമാസ് പോരാളികൾ ബന്ദിയാക്കിയ യുവതിയെയും മക്കളെയും കഴിഞ്ഞ ദിവസമാണ് ഹമാസ് ഇസ്രായേലിലേക്ക് മടക്കി അയച്ചത്. തങ്ങൾക്ക് ഒരു തരത്തിലും ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വന്നിരുന്നില്ലെന്നും ഇവർ കൂട്ടിച്ചേർത്തു. കൂടാതെ തനിക്കും മക്കൾക്കും മാറി ധരിക്കുന്നതിനായി പുതു വസ്ത്രം നൽകിയതായും ഇവർ പറഞ്ഞു. ബന്ദിയാക്കിയ സ്ത്രീയെ ഹമാസ് പോരാളികൾ ബലാത്സംഘം ചെയ്തു കൊന്നുകളഞ്ഞതായി പല മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നതിനിടയിലാണ് ഇവരുടെ മോചനവും പ്രതികരണവും പുറത്തു വന്നത്.
![]()
