ജിദ്ദ: ഇന്ത്യൻ സ്കൂൾ പാറാന്റ്സ് ഫോറം (ഇസ്പാഫ്) പത്ത്,പന്ത്രണ്ട് ക്ലാസ് പരീക്ഷകളിൽ മിന്നും വിജയം കൈവരിച്ച വിദ്യാർത്ഥികൾക്കുള്ള എക്സലൻസ് അവാർഡ്, അവരുടെ രക്ഷിതാക്കൾക്കുള്ള പാറാന്റ്സ് എക്സലൻസ് അവാർഡ് എന്നിവ ഇന്ന് ശനിയാഴ്ച (ഒക്ടോബർ 14) സംഘടിപ്പിക്കുന്ന പ്രത്യേക പരിപാടിയിൽ വെച്ച് സമ്മാനിക്കുമെന്ന് പ്രസിഡന്റ് ഡോ. സി കെ മുഹമ്മദ് ഫൈസൽ, ജനറൽ സെക്രട്ടറി എഞ്ചി. മുഹമ്മദ് കുഞ്ഞി അറിയിച്ചു. സീസൺസ് റെസ്റ്റോറന്റ് ഓഡിറ്റോറിയത്തിൽ ഉച്ചയ്ക്ക് 2.30 നാണ് പരിപാടി.ഇന്ത്യൻ എംബസിയുടെ മേൽനോട്ടത്തിൽ നടക്കുന്ന ഇന്റെര്നെഷണൽ ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥികളിൽ 10, 12 ക്ലാസുകളിൽ മികച്ച വിജയം കരസ്ഥമാക്കിയ കുട്ടികളെയും അവരുടെ രക്ഷിതാക്കളെയുമാണ് ആദരിക്കുന്നത്
![]()
