അസീർ: അസീറിലെ സാംസ്കാരിക പ്രവർത്തകനും എഴുത്തുകാരനുമായ റസാഖ് കിണാശ്ശേരിയുടെ “സാഫല്യസുഗന്ധം” മ്യൂസിക് ആൽബം റിലീസ് ചെയ്തു.എ.കെ വിഷ്വൽ മീഡിയയാണ് നിർമ്മാണ ചുമതല നിർവ്വഹിച്ചിരിക്കുന്നത്.മദീന കണ്ട സന്തോഷം ആദ്യമായി പറയാൻ ശ്രമിക്കുകയാണ് ഈ ഗാനത്തിലൂടെ എന്ന് രചയിതാവ് റസാഖ് കിണാശ്ശേരി പറഞ്ഞു.മാപ്പിളപ്പാട്ട് സംഗീത സംവിധായകൻ കോഴിക്കോട് അബൂബക്കറിന്റെ സംഗീതത്തിൽ സുറുമി വയനാടാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്.ഓർക്കസ്ട്ര കൈകാര്യം ചെയ്തിരിക്കുന്നത് ഡൊമിനിക് മാർട്ടിനാണ്.ഖമീസ് മുശൈത്തിലെ ചാലഞ്ചർ ജിം ഹാളിൽ കേക്ക് മുറിച്ച് റിലീസ് ആഘോഷിച്ചത്.
![]()
